LiveTV

Live

National

‘ബി.ജെ.പിയിലേക്കല്ല, കോണ്‍ഗ്രസില്‍ തന്നെ’

പ്രശ്നങ്ങളെ തുടർന്ന് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നു.

‘ബി.ജെ.പിയിലേക്കല്ല, കോണ്‍ഗ്രസില്‍ തന്നെ’

കോൺഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് റിപ്പോർട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശ് കോൺഗ്രസിൽ രൂപപ്പെട്ട് അസ്വാരസ്യങ്ങളുടെ ഭാഗമായി യുവ നേതാവ് ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന് പ്രചരണങ്ങൾ ഉണ്ടായിരിന്നു. എന്നാൽ ഇത് തെറ്റാണെന്ന് പാർട്ടിയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനാക്കിയില്ലെങ്കിൽ സിന്ധ്യ പാർട്ടി വിടുമെന്ന തരത്തിലുള്ള വാർത്തകളാണ് നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാൽ നിക്ഷിപ്ത താൽപര്യങ്ങളോടെ ചില കേന്ദ്രങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി അറിയിച്ചു. പ്രശ്നങ്ങളെ തുടർന്ന് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സ്ക്രീനിങ് കമ്മറ്റി ചെയർമാനാണ് സിന്ധ്യ. ജോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനാക്കണമെന്നുള്ള പരസ്യ ബോർഡുകൾ ഗ്വോളിയോറിൽ പ്രത്യക്ഷപ്പെട്ടത് ചർച്ചയായിരുന്നു.