LiveTV

Live

National

ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം...

കുറ്റകൃത്യങ്ങളും അക്രമവുമാണ് 37 ശതമാനം പേര്‍ രാജ്യത്തെ രണ്ടാമത്തെ ആശങ്കപ്പെടുത്തുന്ന വിഷയമായി കാണുന്നത്.

ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യം...

ഇന്ത്യയിലെ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശങ്കപ്പെടുന്ന പ്രശ്നം തൊഴിലില്ലായ്മയാണെന്ന് സര്‍വേ കണ്ടെത്തല്‍. സര്‍വേ നടത്തിയ ഇന്ത്യന്‍ പൌരന്‍മാരില്‍ 46 ശതമാനം പേരാണ് തൊഴിലില്ലായ്മ ഗുരുതര പ്രശ്നമായി കാണുന്നത്. അതേസമയം 73 ശതമാനം പേരും രാജ്യം ശരിയായ ദിശയിലാണ് പോകുന്നതെന്ന് വിശ്വസിക്കുന്നതായും പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ‘ഇപ്സോസ്’ നടത്തിയ സര്‍വയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 27 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ 23 ഇടങ്ങളിലെ പൌരന്‍മാരും തങ്ങളുടെ രാജ്യം തെറ്റായ ദിശയിലൂടെയാണ് പോകുന്നതെന്നാണ് സര്‍വെയില്‍ വിലയിരുത്തുന്നത്.

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ തൊഴിലില്ലായ്മ തന്നെയാണ് ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന പ്രശ്നം. മെയ് മാസത്തില്‍ 42 ശതമാനം പേരാണ് തൊഴില്ലായ്മയെ പ്രശ്നമായി കണ്ടതെങ്കില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അത് 46 ശതമാനമായി വളര്‍ന്നു.

കുറ്റകൃത്യങ്ങളും അക്രമവുമാണ് 37 ശതമാനം പേര്‍ രാജ്യത്തെ രണ്ടാമത്തെ ആശങ്കപ്പെടുത്തുന്ന വിഷയമായി കാണുന്നത്. തൊട്ടുപിന്നില്‍ 34 ശതമാനം പേര്‍ സാമ്പത്തിക, രാഷ്ടീയ അഴിമതിയെ പ്രശ്നമായി കാണുന്നു.

എന്നാല്‍ മെയ് മാസത്തില്‍ 36 ശതമാനം പേര്‍ ഭീകരവാദത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെങ്കില്‍, ജൂലൈ ആയപ്പോഴെക്കും അത് 29 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും സര്‍വെയിലെ കണ്ടെത്തലായി ഇപ്സോസ് പുറത്ത് വിടുന്നു.

ചൈനയിലെ 94 ശതമാനം പേരും സൌദി അറേബ്യയിലെ 78 ശതമാനം പേരും സ്വന്തം രാജ്യം ശരിയാണെന്ന് കരുതുന്നവരില്‍ ഉണ്ട്. ബ്രിട്ടന്‍ ഫ്രാന്‍സ്, സൌത്ത് ആഫ്രിക്ക, ബെല്‍ജിയം, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് അവിശ്വാസം രേഖപ്പെടുത്തുന്നതില്‍ മുന്‍പില്‍. ഇന്ത്യയിലെ 16 മുതല്‍ 64 വയസ്സുവരെ ഉള്ള 19,520 പൌരന്‍മാരിലാണ് ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇപ്സോസ് സര്‍വേ നടത്തിയത്.