ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ സംഘര്‍ഷാവസ്ഥ
തടവിൽ കഴിയുന്ന ചന്ദ്രബാബു നായിഡു നിരാഹാരം തുടങ്ങിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. മകൻ നാരാ ലോകേഷ് ഉൾപ്പടെ നിരവധി തെലുങ്ക് ദേശം പാർട്ടി പ്രവർത്തകരും കരുതല്‍ തടവിലാണ്. ഗുണ്ടൂരിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചരിക്കുകയാണ്.

ജഗൻ മോഹൻ റെഡി സർക്കാറിനെതിരെ കൂറ്റൻ റാലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡു ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയത്. തടവിൽ കഴിയുന്ന ചന്ദ്രബാബു നായിഡു നിരാഹാരം തുടങ്ങിയിട്ടുണ്ട്. സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ നായിഡു പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
വെെ.എസ്.ആർ കോൺഗ്രസ് പാർട്ടി അധികാരമേറ്റ് നൂറ് ദിവസം പൂർത്തിയാക്കിയപ്പോഴേക്കും എട്ട് ടി.ഡി.പി പ്രവർത്തകർ കൊല്ലപ്പെട്ടെന്നും, നിരവധി പേർ അക്രമണങ്ങൾക്ക് ഇരയായതായും ഉയർത്തിക്കാട്ടി വ്യാപക പ്രതിഷേധത്തിനുള്ള ഒരുക്കത്തിലായിരുന്നു പാർട്ടി.
പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. ഇതിന് പുറമെ, മുൻ ടി.ഡി.പി സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി വെെ.എസ്.ആർ കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.