LiveTV

Live

National

ബാബരി മസ്ജിദ്; കല്യാണ്‍ സിങിന്റെ ഭാവി ഇന്നറിയാം

ഭരണഘടന പദവിയിലായിരുന്നതിനാല്‍ ഇതുവരെ കല്യാണ്‍ സിങിന് ചോദ്യം ചെയ്യലില്‍ നിന്ന് സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടായിരുന്നു

ബാബരി മസ്ജിദ്; കല്യാണ്‍ സിങിന്റെ ഭാവി ഇന്നറിയാം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ വിചാരണ ചെയ്യാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ അപേക്ഷ ലക്നൌ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ കല്യാണ്‍ സിങിനെതിരെ കോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ ചുമതല ഉണ്ടായിരുന്ന സിങ്, ഭരണഘടന പദവി ഒഴിയുന്നത് വരെ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. കല്യാണ്‍ സിങ് യു.പി മുഖ്യമന്ത്രിയായിരിക്കെയാണ് 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതില്‍ കല്യാണ്‍ സിങിന് പങ്കുണ്ടെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍.

ബാബരി മസ്ജിദ്; കല്യാണ്‍ സിങിന്റെ ഭാവി ഇന്നറിയാം

എന്നാല്‍ ഭരണഘടന പദവിയിലായിരുന്നതിനാല്‍ ഇതുവരെ കല്യാണ്‍ സിങിന് ചോദ്യം ചെയ്യലില്‍ നിന്ന് സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതോടെ കല്യാണ്‍ സിങിനെതിരായ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണ് സി.ബി.ഐ.

കല്യാണ്‍ സിങിന് പുറമെ കേസില്‍ കുറ്റാരോപിതരായ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരെയും സി.ബി.ഐ വിചാരണ ചെയ്യാൻ ഒരുങ്ങുന്നതായാണ് വിവരം.