LiveTV

Live

National

മതം മാറിയാല്‍ പൗരത്വം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍; അസമില്‍ തീരാ പ്രതിസന്ധി

പാരമ്പര്യം തെളിയിക്കുന്ന രേഖകളും സ്ഥലത്തിന്റെ പ്രമാണവുമൊക്കെ കയ്യിലുണ്ടെങ്കിലും അബ്ദുര്‍ റഹ്മാന്റെ കുടുംബത്തിലെ ഏല്ലാ അംഗങ്ങളും നിലവില്‍ പൗരത്വ പട്ടികക്കു പുറത്താണ്.

മതം മാറിയാല്‍ പൗരത്വം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍; അസമില്‍ തീരാ പ്രതിസന്ധി

അസം ഗോല്‍പാറയിലെ അബദു റഹ്മാന്‍ കുട്ടിക്കാലത്ത് മതം മാറിയതാണ് ഇപ്പോള്‍ മക്കള്‍ക്ക് വിനയായിരിക്കുന്നത്. പഴയ ആദിവാസി ഗോത്രത്തിലേക്ക് തിരിച്ചുപോയാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ ഈ കുടുംബത്തോട് പറയുന്നത്. അബ്ദു റഹ്മാനെ ചെറുപ്പത്തില്‍ ദത്തെടുത്തയാളുടെ മക്കള്‍ തന്നെയാണ് ഇവരുടെ പൌരത്വം പ്രശ്നമാക്കിയത്.

ഗോല്‍പാറയിലെ ആദ്യകാല മുസ്‌ലിം പ്രമാണിമാരില്‍ ഓരാളായിരുന്ന ഹാത്തിം അലിക്ക് വഴിയരികില്‍ നിന്നും റബാ സമുദായത്തില്‍ പെട്ട ഒരു കുഞ്ഞിനെ കളഞ്ഞു കിട്ടിയതു മുതല്‍ക്കാണ് കഥയുടെ തുടക്കം. 1962ലായിരുന്നു ഇത്. പിന്നീട് അബ്ദുര്‍ റഹ്മാന്‍ ആയി വളര്‍ന്ന ഈ കുട്ടിയെ ഹാത്തിം അലി തന്റെ മക്കളില്‍ ഒരാളായി കണക്കാക്കുകയും ഒരു ഭാഗം സ്വത്ത് വീതിച്ചു നല്‍കുകയും ചെയ്തു.

റോഡരികിലെ കണ്ണായ ഈ സ്ഥലം അബ്ദു റഹ്മാന്റെ മക്കളില്‍ നിന്നും തട്ടിയെടുക്കുന്നതിന് ഹാത്തിം അലിയുടെ യഥാര്‍ഥ മക്കളില്‍ ചിലര്‍ വിദേശി ട്രൈബ്യൂണലില്‍ പരാതി കൊടുക്കുകയായിരുന്നു. പിതാവിന്റെ സ്‌കൂള്‍ സര്‍ട്ടഫിക്കറ്റ് മുതല്‍ പാരമ്പര്യം തെളിയിക്കുന്ന രേഖകളും സ്ഥലത്തിന്റെ പ്രമാണവുമൊക്കെ കയ്യിലുണ്ടെങ്കിലും അബ്ദുര്‍ റഹ്മാന്റെ കുടുംബത്തിലെ ഏല്ലാ അംഗങ്ങളും നിലവില്‍ പൗരത്വ പട്ടികക്കു പുറത്താണ്.

റസാഉലിന്റെ പിതാവിനെ ദത്തെടുത്തതാണെന്ന് പഴമക്കാര്‍ സമ്മതിക്കുന്നുണ്ട്. അതും പൗരത്വവും തമ്മില്‍ എന്താണ് ബന്ധമെന്നാണ് നാട്ടുകാരും ചോദിക്കുന്നത്.