LiveTV

Live

National

എ.ബി.വി.പി ഗോ ബാക്ക്... പ്രചരണത്തിനെത്തിയ എ.ബി.വി.പി നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം; വീഡിയോ

വോട്ട് അഭ്യര്‍ഥിച്ച് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട നേതാക്കളെ ‘എ.ബി.വി.പി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍ തിരിച്ചയച്ചു.

എ.ബി.വി.പി ഗോ ബാക്ക്... പ്രചരണത്തിനെത്തിയ എ.ബി.വി.പി നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം; വീഡിയോ

ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ തീപാറുന്ന പ്രചരണത്തിലാണ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. എന്നാല്‍, മിറണ്ട ഹൌസ് കോളേജിലെ വിദ്യാര്‍ഥികള്‍ ആര്‍.എസ്.എസ് പിന്തുണ നല്‍കുന്ന അഖില കേരള ഭാരതീയ വിദ്യാര്‍ഥി പരിഷദിന്‍റെ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാപകമായി രംഗത്തെത്തിയിരിക്കുകയാണ്. വോട്ട് അഭ്യര്‍ഥിച്ച് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട നേതാക്കളെ ‘എ.ബി.വി.പി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍ തിരിച്ചയച്ചു.

ഈ സംഭവത്തിന്‍റെ വ്യത്യസ്ത ആങ്കിളുകളില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി നേതാക്കള്‍ സ്റ്റേജ് വിട്ട് ഇറങ്ങുമ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്നും വലിയ രീതിയിലുള്ള കയ്യടികളും ആഘോഷങ്ങളും വീഡിയോയില്‍ കാണാം. എ.ബി.വി.പിക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ച് നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

സെപ്തംബര്‍ 13നാണ് ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്. ആര്‍.എസ്.എസ് പിന്തുണക്കുന്ന എ.ബി.വി.പിയും കോണ്‍ഗ്രസ് പിന്തുണക്കുന്ന എന്‍.എസ്.യു.ഐയുമാണ് പ്രധാനമായി മത്സര രംഗത്തുള്ളത്. ഇടത് സംഘടനയായ എ.ഐ.എസ്.എയും രംഗത്തുണ്ട്.