LiveTV

Live

National

മാതാപിതാക്കള്‍ തെറ്റിപ്പിരിഞ്ഞതാണ് ബച്ചു അലിയുടെ പൌരത്വം ഇല്ലാതാക്കിയത്

അലിയുടെ പിതാവിന്റെ പാരമ്പര്യം തെളിയിക്കുന്ന രേഖകള്‍ വളര്‍ത്തച്ഛന്റെ പക്കലില്ല

 മാതാപിതാക്കള്‍ തെറ്റിപ്പിരിഞ്ഞതാണ് ബച്ചു അലിയുടെ പൌരത്വം ഇല്ലാതാക്കിയത്

കുടുംബ ബന്ധങ്ങളിലെ താളപ്പിഴകളും അസമില്‍ ഒരു പൗരനെ ബംഗ്ലാദേശിയാക്കാന്‍ വഴിയൊരുക്കുന്നു. മാതാവും പിതാവും തമ്മില്‍ തെറ്റിപ്പിരിഞ്ഞതാണ് ബച്ചു അലി എന്ന ഈ പാവം തൊഴിലാളിക്ക് പൌരത്വം ഇല്ലാതാക്കിയത്. അലിയുടെ പിതാവിന്റെ പാരമ്പര്യം തെളിയിക്കുന്ന രേഖകള്‍ വളര്‍ത്തച്ഛന്റെ പക്കലില്ല.

യഥാര്‍ഥ പിതാവ് ഇന്ത്യക്കാരനായിരുന്നിട്ടും ലെഗസി സര്‍ട്ടിഫിക്കറ്റ് എന്ന പാരമ്പര്യ രേഖ കയ്യിലില്ലാതെ പോയതാണ് ബച്ചു അലിയുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. കൈക്കുഞ്ഞായിരുന്ന കാലത്ത് അലിയുടെ പിതാവുമായി പിണങ്ങി അമ്മ പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. വ്യക്തിവിരോധമുണ്ടായിരുന്ന ആരോ അലിയെ പൊലീസിന് ഒറ്റിക്കൊടുത്തു. ട്രൈബ്യൂണല്‍ ഇദ്ദേഹത്തെ വിദേശിയെന്ന് വിധിക്കുകയും ചെയ്തു. മൂന്നു വര്‍ഷം തടവില്‍ കിടന്നതിനു ശേഷം കിടപ്പാടം പണയം വെച്ച് രണ്ട് ലക്ഷം കെട്ടിവെച്ചാണ് അലി ഇന്ന് ജാമ്യത്തില്‍ കഴിയുന്നത്. അതിനിടെ അലിയുടെ മാതാവ് മരിക്കുകയും ഭാര്യയും മക്കളും വീടുവിട്ട് എങ്ങോട്ടോ ഓടിപ്പോകുകയും ചെയ്തിരുന്നു.