LiveTV

Live

National

പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് അഞ്ച് മാസം; നടി ഊര്‍മിള മാതോംഡ്കര്‍ കോൺഗ്രസ് വിട്ടു

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി വിടാനല്ല, മറിച്ച് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ഊര്‍മിള കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ പറഞ്ഞിരുന്നു

പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് അഞ്ച് മാസം; നടി ഊര്‍മിള മാതോംഡ്കര്‍ കോൺഗ്രസ് വിട്ടു

മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബോളിവുഡ് താരം ഊർമിള ഊര്‍മിള മാതോംഡ്കര്‍ കോൺഗ്രസ് വിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിള മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനും ഊര്‍മിളക്കായില്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഊര്‍മിള പാര്‍ട്ടി വിടുന്നത്.

പാര്‍ട്ടിക്കകത്തെ ചെറുതും പ്രാധാന്യമര്‍ഹിക്കാത്തതുമായ വഴക്കുകളെ ഒത്തുതീര്‍പ്പാക്കാന്‍ എന്നെ ഉപയോഗിക്കുന്നതല്ലാതെ മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ കാതലായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് ഊര്‍മിള വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി വിടാനല്ല, മറിച്ച് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ഊര്‍മിള കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആശയങ്ങളില്‍ വിശ്വസിക്കുന്നതിനാലാണ് താന്‍ പാര്‍ട്ടിയിലേക്ക് വന്നതെന്നും ഊര്‍മിള പറഞ്ഞിരുന്നു.