LiveTV

Live

National

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ട ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയുടെ സമ്മതം കൂടാതെയാണ് ഇയാള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നും ഇരുവരുടെയും വിവാഹ മോചനക്കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു

 വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ട ഭര്‍ത്താവിനെതിരെ കേസ്

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിനെതിരെ കേസെടുത്തു. ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഭാര്യയുടെ സമ്മതം കൂടാതെയാണ് ഇയാള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നും ഇരുവരുടെയും വിവാഹ മോചനക്കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ഫറൂഖ്നഗര്‍ സ്വദേശിനിയായ യുവതി ഗുരുഗ്രാമിലുള്ള ഒരു ഗാര്‍മെന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഭര്‍ത്താവ് തന്റെ ചിത്രം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചതെന്ന് മുപ്പതുകാരിയായ യുവതി പറഞ്ഞു. ഇതിനെതിരെ യുവതി ആദ്യം സൈബര്‍ പൊലീസിനെയാണ് സമീപിച്ചത്. പരാതി സ്ഥിരീകരിച്ച സൈബര്‍ പൊലീസ് കേസ് മനേസര്‍ വനിതാ പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അയാളെ കണ്ടുപിടിക്കാനുള്ള തെരച്ചിലിലാണെന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കവിത പറഞ്ഞു. ഐ.പി.സി 509 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.