LiveTV

Live

National

വിദേശിയെന്ന് മുദ്രകുത്തി മൂന്ന് വര്‍ഷം ജയിലില്‍ അടച്ചു; പൗരത്വം പുനസ്ഥാപിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാനാവാതെ രുഗ്മിണി ബര്‍മ്മന്‍  

ചിരംഗ് ജില്ലയില്‍ നിന്നും താമസം മാറിയപ്പോള്‍ രേഖകളിലെവിടെയോ സംഭവിച്ച ചെറിയൊരു പിഴവാണ് രുഗ്മിണിയെ വിദേശിയാക്കി മാറ്റിയത്.

വിദേശിയെന്ന് മുദ്രകുത്തി മൂന്ന് വര്‍ഷം ജയിലില്‍ അടച്ചു; പൗരത്വം പുനസ്ഥാപിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാനാവാതെ രുഗ്മിണി ബര്‍മ്മന്‍   

രുഗ്മിണി ബര്‍മ്മന്‍ എന്ന ആദിവാസി വൃദ്ധയെ വിദേശിയെന്ന് മുദ്രകുത്തി ജയിലില്‍ അടച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഇവരുടെ പൌരത്വം പിന്നീട് പുനസ്ഥാപിച്ചെങ്കിലും ഇതുവരെ ജയിലില്‍ നിന്ന് ഇറങ്ങാനായിട്ടില്ല. രുഗ്മിണിയുടെ മക്കളും മരിച്ചു പോയ ഭര്‍ത്താവുമൊക്കെ ഇന്ത്യക്കാര്‍ തന്നെ. എന്നിട്ടും രുഗ്മിണിയെ പുറത്തിറക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് മകന്‍ ഭദ്രേശ്വര്‍ ബര്‍മ്മനും മറ്റ് ബന്ധുക്കളും.

നിരാംലംബരായ ഗ്രാമീണരോട് അസമിലെ ഭരണകൂടം ചെയ്തുകൂട്ടുന്ന നെറികേടുകളുടെ നേര്‍ സാക്ഷ്യമാവുകയാണ് ഭദ്രേശ്വര്‍ ബര്‍മ്മന്‍ എന്ന ആദിവാസി യുവാവിന്റെ ജീവിതം. ചിരംഗ് ജില്ലയില്‍ നിന്നും താമസം മാറിയപ്പോള്‍ രേഖകളിലെവിടെയോ സംഭവിച്ച ചെറിയൊരു പിഴവാണ് അമ്മ രുഗ്മിണിയെ വിദേശിയാക്കി മാറ്റിയത്. ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ അറിയാതെ ഉഴലുകയാണ് ഇന്ന് ഈ യുവാവ്.

"ഞങ്ങള്‍ വളരെ ദരിദ്രരാണ്. പൊലീസ് പറഞ്ഞതനുസരിച്ച് ജാമ്യത്തില്‍ ഇറക്കാന്‍ ആവശ്യമായ 10000 രൂപ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല".

നിയമം എല്ലാവരുടെ കാര്യത്തിലും ഒരുപോലെയാണെന്ന് തെളിയിക്കാന്‍ അങ്ങിങ്ങായി കണ്ടെത്തുന്ന വ്യാജ ഇരകളിലൊരാള്‍ മാത്രമാണ് രുഗ്മിണി ബര്‍മ്മന്‍. സര്‍ക്കാറിനത് വെറും സാങ്കേതികത്വം മാത്രം. ഗ്രാമങ്ങളില്‍ പക്ഷേ ആയിരക്കണക്കിന് ജീവിതങ്ങളെയാണ് അസം സര്‍ക്കാര്‍ ഇങ്ങനെ വഴിയാധാരമാക്കുന്നത്.