LiveTV

Live

National

ദുരഭിമാനക്കൊല; ഹരിയാനയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

പ്രതികള്‍ എല്ലാവരും ഒളിവിലാണ്

ദുരഭിമാനക്കൊല; ഹരിയാനയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ഹരിയാനയിൽ 22കാരിയെ വീട്ടുക്കാർ കഴുത്തറുത്ത് കൊന്നു. ഹരിയാന സോനിപാതിലെ ഗൊഹാന ഗ്രാമത്തിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്ത‌തായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സോനിപാതിലെ റിതു എന്ന പെൺകുട്ടിയെ ആണ് കുടുംബം കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വീട്ടുക്കാരെ എതിർത്ത് വിവാഹം കഴിച്ചിരുന്ന കുട്ടി, വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. എന്നാൽ സഹോദരിയുമായി തുടർന്നും പെണ്‍കുട്ടി ബന്ധം നിലനിർത്തിയിരുന്നു.

അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച സഹോദരിയെ വിളിച്ചിരുന്നു റിതു. തുടർന്ന് കുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

എന്നാൽ വീട്ടിലേക്ക് പോയ ഭാര്യ കൊല്ലപ്പെട്ട വിവരം ഭർത്താവ് അർജുൻ പൊലീസിനെ അറിയിക്കുകയായിരുന്നു. സെക്ഷനർ 302 (കൊലപാതകം) ഉൾപ്പടെയുള്ള കേസുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. എല്ലാവരും ഒളിവിലാണ്.