LiveTV

Live

National

നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് നാസ

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണ പരാജയം നേരിടേണ്ടിവന്നവരാണ് നാസ.

നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐ.എസ്.ആര്‍.ഒയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു.

ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് നാസ ട്വിറ്ററില്‍ കുറിച്ചത്.

നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് നാസ

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂര്‍ണമായി നേടാനാവാതെ വന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണ പരാജയം നേരിടേണ്ടിവന്നവരാണ് നാസ.

നിങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു; ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് നാസ

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയംകണ്ടെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരും. അത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകും.