LiveTV

Live

National

മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ മക്കള്‍ക്കും പുതുക്കിയ പൗരത്വ പട്ടികയിലും ഇടം കണ്ടെത്താനായില്ല

മുന്‍ രാഷ്ട്രപതിയുടെ ഇളയ സഹോദരന്‍ ഇഖ്‌റാമുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബത്തെയാണ് പൗരത്വം നിഷേധിച്ച് രാജ്യം അപമാനിക്കുന്നത്

മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ മക്കള്‍ക്കും പുതുക്കിയ പൗരത്വ പട്ടികയിലും ഇടം കണ്ടെത്താനായില്ല

രാജ്യത്തിന്റെ അഞ്ചാം രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ മക്കള്‍ക്ക് ഇന്നലെ പ്രസിദ്ധീകരിച്ച പുതുക്കിയ പൗരത്വ പട്ടികയിലും ഇടം കണ്ടെത്താനായില്ല. മുന്‍ രാഷ്ട്രപതിയുടെ ഇളയ സഹോദരന്‍ ഇഖ്‌റാമുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബത്തെയാണ് പൗരത്വം നിഷേധിച്ച് രാജ്യം അപമാനിക്കുന്നത്.

അസമില്‍ നിന്നും രാഷ്ട്രപതി ഭവനിലെത്തിയ ഒരേയൊരു നേതാവാണ് ഫക്‌റുദ്ദീന്‍ അലി അഹമ്മദ്. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ എഞ്ചിനീയര്‍ ഇഖ്‌റാമുദ്ദീന്‍ അലി അഹമ്മദ് സര്‍വ്വീസിലിരിക്കവെയാണ് 1977ല്‍ അന്തരിച്ചത്. ഈ പാരമ്പര്യമൊന്നും ഇഖ്‌റാമിന്റെ മകന്‍ സിയാവുദ്ദീന്‍ അലി അഹമ്മദ്, ഭാര്യ ഹക്കീമ, മക്കളായ സാജിദ് അലി, വാജിദ് അലി എന്നിവര്‍ക്ക് ദേശീയ പൗരത്വ പട്ടികയില്‍ ഇടം കൊടുക്കാന്‍ ഇതുവരെ വഴിയൊരുക്കിയിട്ടില്ല.

കാംരൂപ് ജില്ലയിലെ രംഗിയയില്‍ ജനങ്ങള്‍ ഏറെ ബഹുമാനിക്കുന്ന കാര്‍ഷിക കുടുംബമാണ് സിയാവുദ്ദീന്റേത്. ഹിന്ദിയോ ഇംഗ്ലീഷോ വശമില്ലാത്ത ഇദ്ദേഹത്തിന്റെ പാരമ്പര്യം തെളിയിക്കുന്ന മിക്ക രേഖകളും ഈയിടെ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയിരുന്നു. കുട്ടിക്കാലത്ത് താന്‍ വലിയച്ഛനെ കാണാനായി രാഷ്ട്രപതി ഭവനില്‍ പോയതിന്റെ ഫോട്ടോകളും അതിലുണ്ടായിരുന്നുവെന്ന് സിയാവുദ്ദീന്‍ പറഞ്ഞു.

Also read: 30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരന്‍ വിദേശിയാണെന്ന് പൗരത്വ പട്ടിക 

Also read: ദേശീയ പൗരത്വ പട്ടിക: കുടൂതല്‍ പേരെ പുറത്താക്കാന്‍ അസം സര്‍ക്കാര്‍ നീക്കം