LiveTV

Live

National

100 ദിവസങ്ങള്‍, എന്ത് നേടി; ക്യാമ്പയിനുമായി കോണ്‍ഗ്രസ്

100 ദിവസങ്ങള്‍, എന്ത് നേടി; ക്യാമ്പയിനുമായി കോണ്‍ഗ്രസ്

രണ്ടാം മോദി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വികസനമില്ലാത്ത നൂറ് ദിവസങ്ങള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചു.

ജനാധിപത്യം അട്ടിമറിക്കപ്പെട്ടുന്നുവെന്നും തകര്‍ന്ന സമ്പദ് രംഗത്തെ നേരെയാക്കാന്‍ നേതൃത്വമോ, ദിശാബോധമോ, പദ്ധതികളോ മോദി സര്‍ക്കാരിന് ഇല്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. കളവ് പറഞ്ഞും നാടകം കാണിച്ചും സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്ന് പ്രിയങ്കഗാന്ധിയും വിമര്‍ശിച്ചു.

ബി.ജെ.പിയുടെ ധാര്‍ഷ്ട്യം, പ്രതികാര രാഷ്ട്രീയം, ജമ്മു കാശ്മീരിലെയും അസമിലെയും അനിശ്ചിതത്വം, സനപദ് വ്യവസ്ഥയിലെ തകര്‍ച്ച തുടങ്ങി വിമര്‍ശനങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് കോണ്‍ഗ്രസ്. ഒരു വികസനവും ഇല്ലാത്ത രണ്ടാം മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസമാണ് കടന്നുപോയതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. സാനപത്തീകപ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു.

ജനാധിപത്യം അട്ടിമറിക്കപ്പെട്ടുന്നുവെന്നും തകര്‍ന്ന സന്പദ് രംഗത്തെ നേരെയെക്കാന്‍ നേതൃത്വമോ, ദിശാബോധമോ, പദ്ധതികളോ മോദി സര്‍ക്കാരിന് ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിമര്‍ശനം ഇല്ലാതാക്കാന്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ സമര്‍ദ്ദത്തിലാക്കുകയാണെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. കളവ് പറഞ്ഞും നാടകം കാണിച്ചും സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്നും രാജ്യത്തിന്‍റെ സ്ഥിത്ഥി അതീവ ഗുരുതരമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും വിര്‍ശിച്ചു.