LiveTV

Live

National

വീണ്ടും മഴ; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം

വീണ്ടും മഴ; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദേശം

ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴ. ചാമോലി ജില്ലയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഘാട്ട് - രമനി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച അധികൃതര്‍ പ്രദേശവാസികള്‍ മാറിത്താമസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.