LiveTV

Live

National

രാജ്യം ഇസ്രോക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; വികാരനിര്‍ഭരനായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്

 രാജ്യം ഇസ്രോക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; വികാരനിര്‍ഭരനായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

രാജ്യം ഇസ്രോക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികാര നിര്‍ഭരമായാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാര്‍ കെ. ശിവന്‍ പ്രതികരിച്ചത്.

രാവിലെ 8 മണിയോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രോ കേന്ദ്രത്തില്‍ എത്തിയത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ദൌത്യം വിജയം കാണാത്തതില്‍ നിരാശവേണ്ട. ആത്മവിശ്വാസത്തോടെ മുന്നേറണം.

ഇസ്രോയുടെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ 2 ദൌത്യത്തില്‍ പങ്കാളികളായ ഇസ്രോയിലെ എല്ലാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വികാര നിര്‍ഭരമായാണ് ഐ.എസ്.ആര്‍.ഒ കെ. ശിവന്‍ പ്രതികരിച്ചത്, ചെയര്‍മാനെ പ്രധാനമന്ത്രി അടുത്തെത്തി ആശ്വസിപ്പിച്ചു.