LiveTV

Live

National

സി.പി.എം സംഘടനാകാര്യ യോഗം ഡല്‍ഹിയില്‍ തുടരുന്നു

സി.പി.എം സംഘടനാകാര്യ യോഗം ഡല്‍ഹിയില്‍ തുടരുന്നു

സി.പി.എം പോളിറ്റ് ബ്യൂറോയുടെ സംഘടനാകാര്യ സബ്കമ്മിറ്റി ഡല്‍ഹിയില്‍ തുടരുന്നു. പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച പ്രവർത്തന പുരോഗതി സബ് കമ്മിറ്റി വിലയിരുത്തും.

പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളും സബ് കമ്മിറ്റി പരിശോധിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ, പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന ഘടകങ്ങൾ വീഴ്ച വരുത്തിയതായി പാർട്ടി വിലയിരുത്തിയിരുന്നു.