LiveTV

Live

National

ചാന്ദ്രയാന്‍ 2  ദൗത്യ ഉപദേശകന്‍ ജിതേന്ദ്ര നാഥ് ഗോസ്വാമി എൻ.ആർ.സി പട്ടികയില്‍ നിന്നും പുറത്ത്

ചാന്ദ്രയാന്‍ 2  ദൗത്യ ഉപദേശകന്‍ ജിതേന്ദ്ര നാഥ് ഗോസ്വാമി എൻ.ആർ.സി പട്ടികയില്‍ നിന്നും പുറത്ത്

ചന്ദ്രയാൻ്റെ 2 ദൗത്യ ഉപദേശകനും ശാസ്ത്രജ്ഞനുമായ ഡോ. ജിതേന്ദ്ര നാഥ് ഗോസ്വാമി എന്‍.ആര്‍.സി പട്ടികയില്‍‌ നിന്നും പുറത്ത്. അസമില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ. ജിതേന്ദ്ര നാഥ് ഗോസ്വാമിയും കുടുംബവുമാണ് ആഗസ്റ്റ് 31ന് പുറത്ത് വിട്ട അന്തിമ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും പുറത്തായത്. കഴി‍ഞ്ഞ 20 വര്‍ഷത്തോളമായി ജിതേന്ദ്ര നാഥും കുടുംബവും അഹമ്മദാബാദില്‍ താമസമാണെന്നും ജോര്‍ഹാട്ടില്‍ സ്വന്തമായി സ്ഥലമുണ്ടെന്നും അതിന്റെ രേഖകള്‍ ഭാവിയില്‍ പൗരത്വം തെളിയിക്കുന്നതിനായി കാണിക്കേണ്ടി വരുമെന്നും ഡോ. ജിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞതായി നോര്‍ത്ത് ഈസ്റ്റ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. അസം നിയമസഭാസ്പീക്കറിൻ്റെ സഹോദരൻ കൂടിയാണു പട്ടികയില്‍ നിന്നും പുറത്തായ ജിതേന്ദ്രനാഥ്.

‘ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. അഹമ്മദാബാദിലാണ് വോട്ടവകാശം. അസമിലേക്ക് മടങ്ങാന്‍ ഇപ്പോള്‍ എനിക്ക് പദ്ധതികളില്ല. എന്നാല്‍ പോവുകയാണെങ്കില്‍ ഇത് എത്രയധികം ബാധിക്കുമെന്ന് അറിയില്ലെന്നും’ ജിതേന്ദ്രേനാഥ് പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും നേരത്തെയും പ്രമുഖരായ പലരും പുറത്തായിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 19 ലക്ഷം പേരാണ് രാജ്യത്ത് നിന്നും പുറത്തായത്.

Also read: ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ അസമിലെ 19 ലക്ഷം പേര്‍ ആശങ്കയിലാണ്