LiveTV

Live

National

ജമ്മുകശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഓള്‍ ജമ്മു ആന്റ് കശ്മീര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ്

ഗ്രാമമുഖ്യന്‍മാരുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എ.ജെ.കെ.പി.സിയുടെ പ്രഖ്യാപനം 

ജമ്മുകശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഓള്‍ ജമ്മു ആന്റ് കശ്മീര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ്

ജമ്മുകശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഓള്‍ ജമ്മു ആന്റ് കശ്മീര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ്. ഗ്രാമമുഖ്യന്‍മാരുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എ.ജെ.കെ.പി.സിയുടെ പ്രഖ്യാപനം. ജമ്മുകശ്മീരിലെ തൊഴില്‍, സുരക്ഷ അടക്കം യോഗത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ വൈകാതെ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായും പ്രതിനിധി സംഘം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജമ്മുകശ്മീരിലെ 25 അംഗ ഗ്രാമമുഖ്യന്‍മാരുടെയും പഞ്ചായത്ത് മെമ്പ ര്‍മാരുടെയും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മുകാശ്മീരിലെ സമാധാനം ഉറപ്പാക്കാന്‍ ഭീകരരെ ഭയമില്ലാത്ത ഗ്രാമമുഖ്യന്‍മാരും പഞ്ചായത്ത് മെമ്പര്‍മാരും പ്രവര്‍ത്തിക്കുമെന്ന് എ.ജെ.കെ.പി.സി പ്രസിഡന്റ് അനില്‍ ശര്‍മ്മ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഭീകരരുടെ ഭീഷണി നേരിടുന്ന ഗ്രാമമുഖ്യന്‍മാര്‍ക്കും മെമ്പര്‍മാര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള റിക്രൂട്ട്മെന്റുകള്‍ ഉടനെ ആരഭിക്കുമെന്നും അമിത് ഷാ യോഗത്തില്‍ അറിയിച്ചു.

നിലവില്‍ ലഭിക്കുന്ന സേവനത്തിനുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടതായും അനില്‍ ശര്‍മ്മ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കാനുള്ള 700 കോടി രൂപ അടക്കമുള്ള ആവശ്യങ്ങളും എ.ജെ.കെ.പി.സി ഉന്നയിച്ചിട്ടുണ്ട്. അതേസമയം കാശ്മീര്‍ താഴ്‍വരയിലെ 90 ശതമാനം സ്ഥലങ്ങളിലും പകല്‍ സമയങ്ങളില്‍ നിയന്ത്രണങ്ങളില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.