LiveTV

Live

National

വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ ഉപയോഗിച്ചെന്ന് വിവരാവകാശ രേഖ

മുംബൈ ആസ്ഥാനമായുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരെയാണ് വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചതെന്ന് ക്വിന്‍റ് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ ഉപയോഗിച്ചെന്ന് വിവരാവകാശ രേഖ

വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരെയാണ് വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചതെന്ന് ക്വിന്‍റ് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇ.സി.ഐ.എല്ലിലെ എഞ്ചിനീയര്‍മാര്‍ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.

വോട്ടിങ് യന്ത്രങ്ങളോ വിവിപാറ്റ് മെഷീനുകളോ കൈകാര്യം ചെയ്യാന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ ഉപയോഗിക്കാറില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദം. എന്നാല്‍ വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ‍് തെരഞ്ഞെടുപ്പ് കാലത്ത് സ്വകാര്യ എഞ്ചിനീയര്‍മാരെ വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചുവെന്നാണ് ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ ആസ്ഥാനമായുള്ള ടി ആന്‍റ് എം എന്ന കമ്പനിയുടെ സേവനമാണ് ഇക്കാര്യത്തില്‍ തേടിയതെന്നും ക്വിന്‍റ് പറയുന്നു. ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ‍് വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ ഉപയോഗിച്ചെന്ന് വിവരാവകാശ രേഖ

എന്നാല്‍ ഇ.സി.ഐ.എല്‍, ടി ആന്‍റ് എം എന്ന സ്വകാര്യ കമ്പനിയുടെ സേവനം തേടിയതായി കമ്പനി വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നില്ല. ടി ആന്‍റ് എം ഇ.സി.ഐ.എല്ലിന് വിട്ടുനല്‍കിയ എ‍ഞ്ചിനീയര്‍മാരില്‍ ഒരാളുടെ കമ്പനി രേഖകളില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതും ക്വിന്‍റ് പുറത്ത് വിട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തികളെ വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയോഗിക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.