LiveTV

Live

National

ഛണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്രാന്തിയില്‍ തീപിടുത്തം

ട്രെയിനിന്‍റെ പവര്‍ കാറിലാണ് തീപിടിച്ചത്. പിന്നീട് പ്ലാറ്റ്ഫോമിലേക്കും തീ പടര്‍ന്നു.

ഛണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്രാന്തിയില്‍ തീപിടുത്തം

ഛണ്ഡീഗഡ് - കൊച്ചുവേളി സമ്പര്‍ക്രാന്തി എക്സ്പ്രസിന് തീപിടിച്ചു. ന്യൂഡല്‍ഹി സ്റ്റേഷനില്‍ വച്ച് ട്രെയിനിന്‍റെ പവര്‍ കാറിലാണ് തീപിടിത്തം ഉണ്ടായത്. പന്ത്രണ്ട് യൂണിറ്റ് അഗ്നിശമന സംഘം എത്തിയാണ് തീ അണച്ചത്. മലയാളികള്‍ അടക്കം ഉള്ള യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഒഴുപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഛണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്രാന്തിയില്‍ തീപിടുത്തം

ഉച്ചക്ക് രണ്ട് മണിയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സമ്പര്‍ക്രാന്തി എത്തിയപ്പോഴായിരുന്നു തിപിടുത്തം. ട്രെയിനിന്‍റെ പവര്‍ കാറിലാണ് തീപിടിച്ചത്. പിന്നീട് പ്ലാറ്റ്ഫോമിലേക്കും തീ പടര്‍ന്നു. എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു ട്രെയിന്‍ ആ സമയമുണ്ടായിരുന്നത്.

കത്തിയ ബോഗി ട്രെയിനില്‍ നിന്ന് വിച്ഛേദിച്ച ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. തീയണക്കാന്‍ പന്ത്രണ്ട് അഗ്നിശമനസംഘത്തെ നിയോഗിച്ചു. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് കണ്ടെത്താന്‍ അന്വേഷണം അരംഭിച്ചതായി റെയില്‍വേ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് ഗുപത പറഞ്ഞു.