LiveTV

Live

National

നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞ് സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുന്ന വീഡിയോ വൈറല്‍

ഇതോടെയാണ് വന്‍തുക പിഴ അടിച്ചേല്‍പ്പിക്കുന്ന പൊലീസിനെ നിയമം പഠിപ്പിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. റാഞ്ചിയിലാണ് ഈ വ്യത്യസ്ത സംഭവം. 

നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞ് സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുന്ന വീഡിയോ വൈറല്‍

പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ചട്ട ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് കഷ്ടകാലമാണ്. പിഴത്തുക പലമടങ്ങ് വര്‍ധിപ്പിച്ചതോടെ പലര്‍ക്കും ലഭിക്കുന്ന പിഴ സ്വന്തം വാഹനത്തിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണ്. 15,000 രൂപ വിലമതിക്കുന്ന ബൈക്കിന് വിവിധ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 26,000 രൂപ പിഴയിട്ട സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പിഴ കൂടി പോയതിന്റെ പേരില്‍ നടുറോഡില്‍ ഉടമ ബൈക്ക് കത്തിച്ച സംഭവവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഇതോടെയാണ് വന്‍തുക പിഴ അടിച്ചേല്‍പ്പിക്കുന്ന പൊലീസിനെ നിയമം പഠിപ്പിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. റാഞ്ചിയിലാണ് ഈ വ്യത്യസ്ത സംഭവം. നാട്ടുകാര്‍ മാത്രം നിയമം പാലിച്ചാല്‍ പോര, പൊലീസിനും നിയമം ബാധകമാണെന്ന് റാഞ്ചിക്കാര്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തെ നാട്ടുകാര്‍ നടുറോഡില്‍ തടയുകയായിരുന്നു. പൊലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരുടെ ആവശ്യം, ട്രാഫിക് ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ച പൊലീസുകാര്‍ക്ക് പിഴയിടണമെന്നായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സീറ്റ് ധരിക്കാന്‍ പൊലീസുകാര്‍ നിര്‍ബന്ധിതരായതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.