LiveTV

Live

National

വിദേശിയെന്ന് ഫോറിന്‍ ട്രൈബ്യൂണല്‍ വിധിച്ചു; അസമിലെ പടുകൂറ്റന്‍ സെല്ലില്‍ ഒടുങ്ങുമായിരുന്ന ഭാര്യയുടെ പൌരത്വം യുവാവ് തെളിയിച്ചതിങ്ങനെ..

20 അടി പൊക്കമുള്ള പടുകൂറ്റന്‍ മതില്‍കെട്ടിനകത്ത് സ്ത്രീകള്‍ക്കായുള്ള പ്രത്യേക സെല്ലില്‍ കുടുങ്ങി ഒടുങ്ങുമായിരുന്ന ഭാര്യ ഇന്ത്യക്കാരി തന്നെയെന്ന് തെളിയിക്കാന്‍..

വിദേശിയെന്ന് ഫോറിന്‍ ട്രൈബ്യൂണല്‍ വിധിച്ചു; അസമിലെ പടുകൂറ്റന്‍ സെല്ലില്‍ ഒടുങ്ങുമായിരുന്ന ഭാര്യയുടെ പൌരത്വം യുവാവ് തെളിയിച്ചതിങ്ങനെ..

അസമില്‍ പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഗോല്‍പാറയിലെ തടവറ നിര്‍മ്മിക്കാന്‍ ഇഷ്ടികയെത്തിക്കുന്ന മുവാസിന്‍റെ ഭാര്യ ഇതുവരെയും വിദേശി പട്ടികയിലായിരുന്നു. ഏറ്റവും ഒടുവില്‍ ഇറങ്ങിയ പട്ടികയില്‍ അവരുടെ പൌരത്വം പുനസ്ഥാപിച്ചെങ്കിലും അതിന് മുവാസ് കൊടുക്കേണ്ടി വന്ന വില ചെറുതല്ല.

ഭാര്യ വിദേശിയാണെന്ന് ഫോറിന്‍ ട്രൈബ്യൂണല്‍ വിധിച്ചതിന് ശേഷമാണ് ഹൈക്കോടതിയില്‍ കേസ് നടത്തി അവരുടെ പൗരത്വം മുവാസുദ്ദീന്‍ തെളിയിച്ചത്. 20 അടി പൊക്കമുള്ള പടുകൂറ്റന്‍ മതില്‍കെട്ടിനകത്ത് സ്ത്രീകള്‍ക്കായുള്ള പ്രത്യേക സെല്ലില്‍ കുടുങ്ങി ഒടുങ്ങുമായിരുന്ന ഭാര്യ ഇന്ത്യക്കാരി തന്നെയെന്ന് തെളിയിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് മുവാസ് കോടതിയില്‍ ചെലവാക്കിയത്.

വര്‍ഷങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഒഴുക്കികളയേണ്ടി വന്ന കേസില്‍ ജയിക്കാനായെങ്കിലും ലക്ഷക്കണക്കിന് സ്ത്രീകളുടെ കണ്ണീര് വീഴാന്‍ പോകുന്ന ഈ പാളയത്തിലേക്ക് കല്ലെത്തിക്കുന്ന ജോലിയുടെ ദൈന്യതയാണ് മുവാസിന്‍റേത്.