LiveTV

Live

National

ട്രോളുകൾക്കും എതിരാളികൾക്കും നന്ദി; അധ്യാപകദിന ആശംസയുമായി രാഹുൽ ഗാന്ധി 

താൻ കരുത്താർജിച്ചതിനു പിന്നിൽ വിമർശകർക്കും എതിരാളികൾക്കുമുള്ള സംഭാവനകൾ സ്മരിച്ചാണ് രാഹുൽ അധ്യാപകദിനാശംസ നേർന്നത്. 

ട്രോളുകൾക്കും എതിരാളികൾക്കും നന്ദി; അധ്യാപകദിന ആശംസയുമായി രാഹുൽ ഗാന്ധി 

അധ്യാപകദിനത്തിൽ തന്നെ 'പാഠം പഠിപ്പിച്ച'വർക്ക് നന്ദി പ്രകടനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ തനിക്കെതിരെ ട്രോളുണ്ടാക്കിയവർക്കും വിമർശിച്ച മാധ്യമങ്ങൾക്കും എതിരാളികൾക്കും നന്ദിപറഞ്ഞത്.

താൻ കരുത്താർജിച്ചതിനു പിന്നിൽ വിമർശകർക്കും എതിരാളികൾക്കുമുള്ള സംഭാവനകൾ സ്മരിച്ചാണ് രാഹുൽ അധ്യാപകദിനാശംസ നേർന്നത്.

'അധ്യാപകദിനത്തിൽ, ഇത്രയും കാലത്തിനിടെ ഞാൻ പാഠങ്ങളുൾക്കൊണ്ട എല്ലാവർക്കും നന്ദി. സോഷ്യൽ മീഡിയ ട്രോളുകൾ, അജണ്ടയുള്ള ചില മാധ്യമപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ എന്നിവരടക്കം എല്ലാവർക്കും. അവരുടെ ക്രൂരമായ അമ്പുകളും വ്യാജ പ്രചാരവേലകളും കോപവും എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. അവ എന്നെ കൂടുതൽ കരുത്തനാക്കി.' - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.