LiveTV

Live

National

‘ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചാലല്ലേ പിഴയുള്ളൂ, ഉന്തിക്കൊണ്ടുപോവാല്ലോ’; വൈറലായി വീഡിയോ

ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്.

‘ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചാലല്ലേ പിഴയുള്ളൂ, ഉന്തിക്കൊണ്ടുപോവാല്ലോ’; വൈറലായി വീഡിയോ

മോട്ടോര്‍ വാഹന നിയമം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കനത്ത പ്രതിഷേധം ഉയരുകയാണ്. പ്രധാനമായും ട്രോളുകളായാണ് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഉന്തിക്കൊണ്ടുപോവുന്നത് നിയമവിരുദ്ധല്ലല്ലോ എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ ബൈക്ക് ഉന്തിക്കൊണ്ടുപോവുന്ന വീഡിയോ വൈറലാവുകയാണ്. പൊലീസുകാരുടെ മുന്നിലൂടെയാണ് ബൈക്ക് ഉരുട്ടി നടക്കുന്നത്. വീഡിയോ പഴയാണെങ്കിലും പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും പൊങ്ങിവന്നതാണ്.

ഹരിയാനയിലെ ഐ.പി.എസ് ഓഫീസര്‍ പങ്കജ് നൈനടക്കം വീഡിയോ ട്വീറ്റ് ചെയ്തു- രസകരമാണിത്. പിഴ ഒഴിവാക്കാനുള്ള നൂതന മാര്‍ഗങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ദയവായി ട്രാഫിക് നിയമങ്ങള്‍ പാലിക്കുക" എന്ന് പറഞ്ഞാണ് ഓഫീസര്‍ വീഡിയോ ട്വീറ്റ് ചെയ്തത്.