LiveTV

Live

National

ഉറൂസിന് ഹിന്ദുക്കള്‍ക്ക്  ബീഫ് ബിരിയാണി വിളമ്പിയ 23 മുസ്‍ലിംകള്‍ക്കെതിരെ എഫ്.ഐ.ആര്‍

ഉറൂസിന് ഹിന്ദുക്കള്‍ക്ക്  ബീഫ് ബിരിയാണി വിളമ്പിയ 23 മുസ്‍ലിംകള്‍ക്കെതിരെ എഫ്.ഐ.ആര്‍

ഉറൂസിന് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയ 23 മുസ്‍ലിംകള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു. മതവികാരം വ്രണപ്പെടുത്തി എന്ന കാരണം ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‍ലിം മതപരിപാടിക്ക് ഹിന്ദുക്കളോട് പറയാതെ ബീഫ് ബിരിയാണി വിളമ്പി എന്നാരോപിച്ചാണ് മുസ്‍ലിംകള്‍ക്കെതിരെ കേസെന്നും സ്ഥലത്തെ പ്രാദേശിക ബി.ജെ.പി എം.എല്‍.എ ബ്രിജ്ഭൂഷണ്‍ രജ്പൂട്ടിന്റെ ഇടപ്പെടല്‍ കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്‍വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബി.ജെ.പി എം.എല്‍.എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ആഗ്സറ്റ് 31ന് ചര്‍ക്കാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിവാദമായ ഉറൂസ് പരിപാടി നടന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ സ്വലാത്ത് വില്ലേജിലെ മുസ്‍ലിം നിവാസികള്‍ സംഘടിപ്പിച്ച ഉറൂസ് കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന മതപരിപാടിയാണ്. 13 ഗ്രാമത്തില്‍ നിന്നുള്ള 10000 പേരാണ് ഇപ്രാവിശ്യം ഉറൂസിന് പങ്കെടുത്തത്. ഇത്തവണ ഉറൂസിന് ഭക്ഷണം വിളമ്പി കുറച്ച് കഴിഞ്ഞയുടനെയാണ് പ്രശ്നം തുടങ്ങുന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ക്ക് ബിരിയാണിയില്‍ നിന്നും ഇറച്ചിയും എല്ലും ലഭിക്കുകയായിരുന്നു. ഇത് പൊടുന്നനെ തന്നെ പ്രദേശത്തെ എല്ലാവരും അറിയുകയും പ്രശ്നമാവുകയുമായിരുന്നു. അതെ സമയം ഇവര്‍ക്ക് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതിനോടൊപ്പം 50000 രൂപ ശുദ്ധികലശത്തിന് വേണ്ടി നല്‍കാന്‍ തയ്യാറാണെന്നും ഉറൂസ് നടത്തിപ്പിന് പിന്നിലെ പ്രധാനി അറിയിച്ചു. ചിലര്‍ ഇതിനോട് യോജിച്ചെങ്കിലും വേറെ ചിലര്‍ സ്ഥലം ബി.ജെ.പി എം.എല്‍.എ ബ്രിജ്ഭൂഷണ്‍ രജ്പൂട്ടിനെ സംഭവം ധരിപ്പിച്ചു. പിന്നീട് എം.എല്‍.എയുടെ ഇടപെടല്‍ കാരണമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്നത്. ഹിന്ദുക്കളുടെ അനുവാദമില്ലാതെ ഉറൂസില്‍ ബിഫ് ബിരിയാണി വിളമ്പി അവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് 23 മുസ്‍ലിംകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതെ സമയം സംഭവത്തെക്കുറിച്ച് താനറിഞ്ഞെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് ധാരണയില്ലെന്നും ചിത്രക്കൂട്ട് റേഞ്ച് ഡി.ഐ.ജി ദീപക് കുമാര്‍ പറഞ്ഞു.