LiveTV

Live

National

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യൂ, നിങ്ങളെ പിടിച്ച് അകത്തിടാം...; ചിരി പടര്‍ത്തി കോണ്‍ഗ്രസ് പരസ്യം

ബി.ജെ.ബിയുടെ തലകുത്തനെയുള്ള താമര ചിഹ്നത്തോടെയുള്ളതാണ് പോസ്റ്റർ

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യൂ, നിങ്ങളെ പിടിച്ച് അകത്തിടാം...; ചിരി പടര്‍ത്തി കോണ്‍ഗ്രസ് പരസ്യം

സർക്കാറിനെതിരായ വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ കേസിൽ പെടുത്തുന്ന ബി.ജെ.പി നടപടിക്കെതിരെ ട്രോളുമായി കോൺഗ്രസ്. വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്ന ജേണലിസ്റ്റുകളെ ബി.ജെ.പി അന്വേഷിക്കുന്നു എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് ഇൻസ്റ്റഗ്രാം പോസ്റ്റർ ഇറക്കിയത്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യൂ, നിങ്ങളെ പിടിച്ച് അകത്തിടാം...; ചിരി പടര്‍ത്തി കോണ്‍ഗ്രസ് പരസ്യം

ഉത്തർപ്രദേശിലെ മിർസാപൂരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും നൽകുന്നതായുള്ള വാർത്ത റിപ്പോർട്ട് ചെയ്ത പവൻ ജെയ്സവാൾ എന്ന പ്രാദേശിക റിപ്പോർട്ടക്കെതിരെ കേസ് എടുത്ത യോഗി സർക്കാറിനെ വിമർശിച്ചുള്ള പരസ്യമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.

ബി.ജെ.ബിയുടെ തലകുത്തനെയുള്ള താമര ചിഹ്നത്തോടെയുള്ളതാണ് പോസ്റ്റർ. സർക്കാറിന്റെ പരാജയങ്ങളെ കുറിച്ച് വാർത്ത ചെയ്യൂ, പ്രതിഫലമായി നിങ്ങളെ ഉടനടി അറസ്റ്റ് ചെയ്തിരിക്കും, ഇതിന് ശമ്പളം നൽകുന്നതല്ല, കാരണം രാജ്യത്തിന്റെ ജി.ഡി.പി 5 ശതമാനമാണ് എന്നിങ്ങനെ പോകുന്നു കോൺഗ്രസിന്റെ ‘ഇൻസ്റ്റഗ്രാം പരസ്യം’.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യൂ, നിങ്ങളെ പിടിച്ച് അകത്തിടാം...; ചിരി പടര്‍ത്തി കോണ്‍ഗ്രസ് പരസ്യം

ജൻസന്ദേശ് ടെെംസിന് വേണ്ടി പവൻ ജെയ്സ്വാൾ റിപ്പോർട്ട് ചെയ്ത വാർത്ത വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയത്. എന്നാൽ വാർത്ത കൊടുത്തതിന് റിപ്പോർട്ടർക്കെതിരെ വഞ്ചനക്കും ഗൂഡാലോചനക്കും എഫ്.ഐ.ആർ ഫയൽ ചെയ്യുകയായിരുന്നു പൊലീസ്. മിർസാപൂരിലെ സിരൂർ പ്രെെമറി സ്കൂളിലുള്ള നൂറോളം കുട്ടികൾ ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പും കഴിക്കുന്നതിന്റെ ദ‍ൃശ്യങ്ങളായിരുന്നു ജെയ്സ്വാൾ പുറത്തുവിട്ടത്.