LiveTV

Live

National

ഉദ്യോഗസ്ഥര്‍ വരുത്തിയ അക്ഷരപ്പിശക് കാരണം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട സുര്‍മന്‍ അലി

ഉദ്യോഗസ്ഥര്‍ വരുത്തിയ അക്ഷരപ്പിശക് കാരണം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട സുര്‍മന്‍ അലി

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ സുര്‍മന്‍ അലി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വേട്ടയാടലിന് ഇരയായ ആളാണ്. രണ്ട് തവണ ഫോറിന്‍ ട്രൈബ്യൂണലില്‍ ഇന്ത്യക്കാരനെന്ന് തെളിയിച്ചതിന് ശേഷവും അലിക്ക് അന്തിമ പട്ടികയില്‍ ഇടം ലഭിച്ചിട്ടില്ല. 1970ല്‍ അസമിലെ ഗോല്‍പാറയില്‍ ജനിച്ച സുര്‍മന്റെ പേര് രേഖപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥന് വന്ന പിഴവാണ് ഇയാളുടെ പൗരത്വം നിഷേധിക്കപ്പെടാനുണ്ടായ കാരണം.

ഉദ്യോഗസ്ഥര്‍ വരുത്തുന്ന അക്ഷരപ്പിഴവുകളുടെയും നടപടി ക്രമങ്ങളില്‍ വരുത്തുന്ന പാളിച്ചകളുടെയും ഇരകളാണ് അസമില്‍ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും. ഗോല്‍പാറയിലെ സുര്‍മന്‍ അലിക്കെതിരെ 2001ലും 2009ലും പോലിസ് ഫോറിന്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിന് അടിസ്ഥാനമായതാകട്ടെ ഒരു ഉദ്യോഗസ്ഥന്‍ വരുത്തിയ ഒരു അക്ഷരപിശകും. രണ്ട് തവണയും മാതാപിതാക്കളെയും അവരുടെ 1950 മുതല്‍ക്കുള്ള താമസരേഖകളും ഹാജരാക്കി അലി പൗരത്വം തെളിയിച്ചു. ഈ രണ്ട് കേസുകളിലും അലി ഇന്ത്യക്കാരനാണ് എന്ന് ട്രൈബ്യൂണലിലെ രണ്ട് ജഡ്ജിമാര്‍ നല്‍കിയ ഉത്തരവുകളും അദ്ദേഹത്തിന്റെ കയ്യിലുണ്ട്. എന്നിട്ടും മാതാപിതാക്കള്‍ മരിച്ചതിന് ശേഷമുള്ള കാലത്ത് വീണ്ടും പഴയ പരാതി പൊടിതട്ടിയെടുത്ത് അലിയെ പൗരത്വ പട്ടികയില്‍ നിന്നും നീക്കുകയാണ് പുതിയ കാലത്തെ ഉദ്യോഗസ്ഥര്‍ ചെയ്തത്.

പൗരനല്ലെന്ന് പൊലീസ് കേസെടുത്താല്‍ ഓരോ കേസും തെളിയിക്കണമെന്നാണ് അസമിലെ നിയമം. രണ്ടാം തവണ ആവര്‍ത്തിക്കാന്‍ കഴിയാത്ത കുറ്റമല്ലാതിരുന്നിട്ടും ഇത്തരം അസംബന്ധ നാടകങ്ങളാണ് പൗരത്വ പട്ടികയിലെ ആളെണ്ണം വര്‍ധിപ്പിക്കുന്നത്.