LiveTV

Live

National

ശിവകുമാറും അറസ്റ്റിലായതോടെ കോൺഗ്രസ് പ്രതിസന്ധിയില്‍

സാഹചര്യത്തെ രാഷ്ട്രീയമായോ നിയമപരമായോ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ല 

ശിവകുമാറും അറസ്റ്റിലായതോടെ കോൺഗ്രസ് പ്രതിസന്ധിയില്‍

പി.ചിദംബരത്തിന് പിന്നാലെ ഡി.കെ ശിവകുമാറും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായി കോൺഗ്രസ്. സാഹചര്യത്തെ രാഷ്ട്രീയമായോ നിയമപരമായോ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ല. നേതാക്കളെ ഓരോരുത്തരെയായി കുടുക്കി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപെട്ട നാഷണൽ ഹെറാൾഡ് കേസിലേക്ക് നടപടി എത്തുമോ എന്ന ഭയവും കോൺഗ്രസിനുണ്ട്.

മുതിർന്ന നേതാക്കൾ ഓരോരുത്തരായി അന്വേഷണ ഏജൻസികളുടെ പിടിയിൽ അകപ്പെടുകയാണ്. ഐ.എന്‍.എക്സ് കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ നിന്നും പി.ചിദംബരത്തെ മോചിപ്പിക്കാൻ ആയിട്ടില്ല. തൊട്ടുപിന്നാലെയാണ് കർണാടകയിലെ ബി.ജെ.പി നീക്കങ്ങളെ പലതവണ തകർത്ത ഡി.കെ ശിവകുമാർ പിടിയിലാകുന്നത്. രാഷ്ട്രീയ വേട്ടയാടലാണെന്നും നിയമ പോരാട്ടം തുടരുമെന്നും ആവർത്തിക്കാനെ കോൺഗ്രസിന് ആകുന്നുള്ളൂ.

കേസുകളിലൊന്നും രാഷ്ട്രീയമായും നിയമപരമായും പോരാടി ജയിക്കാൻ കോൺഗ്രസിന് ആകുന്നില്ല. നേതാക്കൾക്കെതിരായ ഓരോ കേസും ഉയർത്തി അന്വേഷണ ഏജൻസികൾ മുന്നോട്ടുപോകുമ്പോൾ കോൺഗ്രസിന്റെ ആശങ്ക വർധിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മറ്റു മുതിർന്ന നേതാക്കൾ എന്നിവരുൾപ്പെട്ട നാഷണൽ ഹെറാൾഡ് അടക്കമുള്ള കേസുകളിലും അന്വേഷണ ഏജൻസികൾ എത്തുമോ എന്നതാണ് ആശങ്ക. ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. അഴിമതി പാർട്ടി എന്ന് മുദ്ര കുത്താനുള്ള പ്രചരണം ബി.ജെ.പി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

കോൺഗ്രസിന് മുകളിൽ മാത്രമല്ല അന്വേഷണ ഏജൻസികളുടെ കുരുക്ക്. പ്രതിപക്ഷ പാർട്ടികളുടെയും പ്രമുഖ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികൾ നീങ്ങുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍ 
Also Read

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍ 

കര്‍ണാടക പ്രതിസന്ധി; ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല
Also Read

കര്‍ണാടക പ്രതിസന്ധി; ഡി.കെ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല