LiveTV

Live

National

ഹരിയാനയിൽ സ്വന്തം നിലയിൽ പ്രചരണം ആരംഭിക്കാനൊരുങ്ങി ഭൂപീന്ദർ ഹൂഡ

ഹരിയാന പി.സി.സി അധ്യക്ഷ പദം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം

ഹരിയാനയിൽ സ്വന്തം നിലയിൽ പ്രചരണം ആരംഭിക്കാനൊരുങ്ങി ഭൂപീന്ദർ ഹൂഡ

ഹരിയാനയിൽ സ്വന്തം നിലയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനൊരുങ്ങി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഹരിയാന പി.സി.സി അധ്യക്ഷ പദം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്.

ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴും പ്രചരണം ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല പി.സി.സിയിലെ തർക്കം പോലും പരിഹരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭൂപീന്ദർ ഹൂഡ സ്വന്തം വഴിക്ക് നീങ്ങുന്നത്. തനിക്കൊപ്പം നിൽക്കുന്നവരുടെ യോഗം വിളിച്ച് തുടർ നടപടി ചർച്ച ചെയ്തു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യം വിലയിരുത്തി. ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രചരണം ആരംഭിക്കാനാണ് ഒരുക്കം.

സംസ്ഥാനത്ത് കർഷക വായ്പ പ്രഖ്യാപന മടക്കമുള്ള ജനപ്രിയ പദ്ധതികളുമായി ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു ബി.ജെ.പി. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള യാത്രയിലാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയ പ്രചരണ പരിപാടികളുടെ ഭാഗമാകും.