LiveTV

Live

National

‘’അമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി’’ - രാണു മണ്ഡലിന്റെ മകള്‍ പറയുന്നു...

അമ്മാവന്റെ അക്കൌണ്ട് ഉപയോഗിച്ച് സാധ്യമാകുമ്പോഴെല്ലാം ഞാൻ അമ്മക്ക് 500 രൂപ അയയ്ക്കാറുണ്ടായിരുന്നു. ഞാൻ ഒരു വിവാഹമോചിതയാണ്

‘’അമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി’’ - രാണു മണ്ഡലിന്റെ മകള്‍ പറയുന്നു...

തന്റെ അമ്മ രാനു മണ്ടല്‍, റാണഘട്ട് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ പാടുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് മകൾ എലിസബത്ത് സതി റോയ്. ഒറ്റരാത്രികൊണ്ട് പ്രശസ്തി നേടിയതിനുശേഷം മാത്രമാണ് താൻ അമ്മയുമായി വീണ്ടും ഒന്നിച്ചതെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, അമ്മയുമായി മിക്കപ്പോഴും ബന്ധപ്പെട്ടിരുന്നുവെന്നും സതി കൂട്ടിച്ചേർത്തു.

“സ്ഥിരമായി അമ്മയെ സന്ദർശിക്കാൻ കഴിയാത്തതിനാൽ അമ്മ റെയിൽവേ സ്റ്റേഷനിൽ പാടാറുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് ധർമ്മതാലയിലേക്ക് പോയിരുന്നു. ഒരു ബസ് സ്റ്റാൻഡിൽ വെച്ച് ഞാന്‍ അമ്മയെ കണ്ടു. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെയായിരുന്നു അമ്മ അവിടെ ഇരുന്നിരുന്നത്. ഞാൻ അമ്മയോട് ഉടൻ വീട്ടിലേക്ക് പോകാൻ പറഞ്ഞു 200 രൂപ നൽകി” സതി പറഞ്ഞു.

അമ്മയെ നിസ്സഹായ അവസ്ഥയിൽ ഉപേക്ഷിച്ചതിന്റെ പേരിൽ സതി വലിയ വിമര്‍ശനമാണ് ഇപ്പോള്‍ നേരിടുന്നത്. അമ്മയെ അവഗണിച്ചതിന്റെ പേരില്‍ പലരും തന്നെ കുറ്റപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ നാല് മക്കളിൽ താന്‍ മാത്രമാണ് അമ്മയുടെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും സതി പറയുന്നു. “അമ്മാവന്റെ അക്കൌണ്ട് ഉപയോഗിച്ച് സാധ്യമാകുമ്പോഴെല്ലാം ഞാൻ അമ്മക്ക് 500 രൂപ അയയ്ക്കാറുണ്ടായിരുന്നു. ഞാൻ ഒരു വിവാഹമോചിതയാണ്, ഞാൻ താമസിക്കുന്ന സൂരിയിൽ ഒരു ചെറിയ പലചരക്ക് കട നടത്തിയാണ് ഉപജീവനം. എനിക്ക് ഒരു മകനുണ്ട്. ഞാന്‍ എന്റെ സ്വന്തം പ്രശ്നങ്ങളോട് കഷ്ടപ്പെട്ടാണ് പൊരുതുന്നത്. എന്നിട്ടും, ഞാൻ കഴിയുന്നത്ര അമ്മയെ നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ അമ്മയെ പലതവണ ഞങ്ങളുടെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ഞങ്ങളോടൊപ്പം താമസിക്കാൻ അമ്മ ആഗ്രഹിച്ചിരുന്നില്ല. ഇതൊക്കെയാണെങ്കിലും ആളുകൾ എന്നെയാണ് കുറ്റപ്പെടുത്തുന്നത്. പൊതുജനം എനിക്കെതിരാണ്.” സതി പറഞ്ഞു.

''ഞാന്‍ അമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ കുട്ടിയാണ്. അമ്മക്ക് രണ്ടാം ഭര്‍ത്താവില്‍ മൂന്നു മക്കളുണ്ട്. എന്റെ പിതാവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. രണ്ടാമത്തെ ഭർത്താവിൽ നിന്നുള്ള അമ്മയുടെ മക്കൾ ഇപ്പോഴും മുംബൈയിലുണ്ടെന്നാണ് എന്റെ അറിവ്. അമ്മയുടെ രണ്ടാമത്തെ ഭർത്താവ് ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒരു മൂത്ത സഹോദരനും അർധസഹോദരനും അർധസഹോദരിയും ഉണ്ട്. ഞങ്ങൾ പരസ്പരം ബന്ധപ്പെടാറില്ല. എന്തുകൊണ്ടാണ് മറ്റ് മക്കളൊന്നും അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്? എന്തുകൊണ്ടാണ് ആരും അവരെ കുറ്റപ്പെടുത്താത്തത്? എന്നോടൊപ്പം അവരും അമ്മയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'' സതി പറഞ്ഞു.

എന്റെ ബാല്യം മുംബൈയിലായിരുന്നു, അവിടെ ജുഹുവിലെ സെന്റ് ജോസഫ് ഹൈസ്കൂളിൽ പഠിച്ചു. വിവാഹം കഴിഞ്ഞ് കൊല്‍ക്കത്തയിലേക്ക് മാറിയ ശേഷം പതിവായി അമ്മയെ കാണുന്നത് ബുദ്ധിമുട്ടായിരുന്നു. ഞാനും ഭർത്താവും കൂട്ടു കുടുംബത്തിലായിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ ഞങ്ങളോടൊപ്പം താമസിക്കാൻ അമ്മയെ കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും, എനിക്ക് കഴിയുന്ന വിധത്തിൽ അമ്മയെ സഹായിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ അമ്മയെ കാണാൻ പോകുമ്പോഴെല്ലാം ഭക്ഷണവും പണവും എടുക്കുമായിരുന്നു. നിലവില്‍ അമ്മയുടെ കാര്യങ്ങള്‍ നോക്കുന്ന അമ്ര ഷോബായ് ഷോയിതാൻ ക്ലബിലെ അംഗങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയുമായി ബന്ധപ്പെടാൻ അവര്‍ എന്നെ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ എന്റെ കാൽ ഒടിച്ച് എന്നെ പുറത്താക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫോണിൽ സംസാരിക്കാൻ പോലും അവർ എന്നെ അനുവദിക്കുന്നില്ല. ഞാന്‍ നിസ്സഹായയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ ഏതായാലും ഒന്നിനു വേണ്ടിയും വാശി പിടിക്കുന്നില്ല. കാരണം അത് എന്റെ അമ്മയെ സ്വാധീനിക്കും, മാത്രമല്ല സംഗീതത്തിലും റെക്കോർഡിംഗുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മക്ക് കഴിഞ്ഞേക്കില്ല. ക്ലബ് അംഗങ്ങൾ രാണുവിന്റെ പണം ദുരുപയോഗം ചെയ്യുകയാണെന്നും സതി ആരോപിച്ചു.

‘ഞാന്‍ ജനിച്ചത് തെരുവിലല്ല, എനിക്ക് വീടും കുടുംബവുമുണ്ടായിരുന്നു’: ജീവിതം പറഞ്ഞ് രാണു മണ്ടാല്‍
Also Read

‘ഞാന്‍ ജനിച്ചത് തെരുവിലല്ല, എനിക്ക് വീടും കുടുംബവുമുണ്ടായിരുന്നു’: ജീവിതം പറഞ്ഞ് രാണു മണ്ടാല്‍