LiveTV

Live

National

മോദിയുടെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാകുന്നു

മോദിയുടെ ചായക്കട സന്ദര്‍ശിച്ച ശേഷം ഇവര്‍ ഒരു തീരുമാനത്തിലുമെത്തി. പഴയ ചായക്കടയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുമായിരുന്നു 

മോദിയുടെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാകുന്നു

ഒരു ചായക്കടക്കാരന്‍ എങ്ങനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് അറിയാമോ ? ഒരു തവണയല്ല, രണ്ടു തവണ പ്രധാനമന്ത്രി കസേരയില്‍ എത്തിയ ആ ചായക്കടക്കാരന്‍ ഇതെല്ലാം ആരംഭിച്ചത് എവിടെ നിന്നാണെന്ന് അറിയാൻ ആഗ്രഹമുണ്ടോ?

മോദിയുടെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാകുന്നു

നരേന്ദ്ര മോദിയുടെ വളര്‍ച്ച എവിടെ നിന്നു തുടങ്ങിയെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കാൻ ഉപയോഗിച്ചിരുന്ന ചായക്കട ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പോകുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മോദി കുട്ടിക്കാലത്ത് ചായ വിൽക്കാൻ ഉപയോഗിച്ചിരുന്ന ഗുജറാത്തിലെ വാദ്‌നഗറിൽ സ്ഥിതി ചെയ്യുന്ന ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നത്.

മോദിയുടെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാകുന്നു

അടുത്തിടെ ബി.ജെ.പി മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ഇവിടേക്ക് ഒരു യാത്ര നടത്തിയിരുന്നു. മോദിയുടെ ചായക്കട സന്ദര്‍ശിച്ച ശേഷം മന്ത്രി ഒരു തീരുമാനത്തിലുമെത്തി. പഴയ ചായക്കടയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനായിരുന്നു ആ തീരുമാനം. ചായക്കടയെ ചില്ലുകൂട്ടിലാക്കി സംരക്ഷിക്കാണ് ആലോചന. ഇതേസമയം, ചായക്കടയുടെ രൂപമോ നിലവിലെ അവസ്ഥയോ മാറ്റാൻ പദ്ധതികളൊന്നുമില്ല.