LiveTV

Live

National

‘അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ കോടതി പരിസരത്ത് സാമ്പത്തിക പ്രതിസന്ധി ഓര്‍മിപ്പിച്ച് ചിദംബരം

കഴിഞ്ഞ 15 ദിവസമായി താങ്കള്‍ കസ്റ്റഡിയിലാണ്, എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്

‘അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ കോടതി പരിസരത്ത് സാമ്പത്തിക പ്രതിസന്ധി ഓര്‍മിപ്പിച്ച് ചിദംബരം

ആഭ്യന്തര ഉദ്പാദന വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞത് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയ സി.ബി.ഐ വിചാരണക്കോടതി നടപടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു പി ചിദംബരത്തിന്‍റെ പ്രതികരണം.

കഴിഞ്ഞ 15 ദിവസമായി താങ്കള്‍ കസ്റ്റഡിയിലാണ്, എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം മറുപടി പറഞ്ഞത്. 'അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ എന്നാണ് ചിദംബരം ചോദിച്ചത്. ജി.ഡി.പി വളര്‍ച്ച കുറഞ്ഞതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഡല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

ജി.ഡി.പി വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. വാഹന വിപണി ഉള്‍പ്പെടെയുള്ള മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെയും മാന്ദ്യം ബാധിച്ചു. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് ചിദംബരത്തിന്‍റെ പ്രതികരണം.