LiveTV

Live

National

നവി മുംബൈയില്‍ ഒ.എന്‍.ജി.സി ഗ്യാസ് പ്ലാന്‍റില്‍ തീ പിടുത്തം: നാല് മരണം

തീ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നവി മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ദുംഗെ പറഞ്ഞു

നവി മുംബൈയില്‍ ഒ.എന്‍.ജി.സി ഗ്യാസ് പ്ലാന്‍റില്‍ തീ പിടുത്തം: നാല് മരണം

നവി മുംബൈയില്‍ ഒ.എന്‍.ജി.സി ഗ്യാസ് പ്ലാന്‍റില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഒരു ഒ.എന്‍.ജി.സി ഉദ്യോഗസ്ഥനും മൂന്ന് സി.ഐ.എസ്.എഫുകാരുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ എഴ് മണിയോടെയാണ് പ്ലാന്‍റില്‍ തീപ്പിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നവി മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ദുംഗെ പറഞ്ഞു