LiveTV

Live

National

പി.സി.സി അധ്യക്ഷ പദം ഉന്നയിച്ചുള്ള തർക്കത്തിൽ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

പി.സി.സി അധ്യക്ഷൻ സ്ഥാനം ആവശ്യപ്പെട്ടുള്ള നേതാക്കളുടെ തർക്കം രൂക്ഷമായതോടെ മധ്യപ്രദേശ് കോൺഗ്രസിലെ സാഹചര്യം സങ്കീർണമാവുകയാണ്

പി.സി.സി അധ്യക്ഷ പദം ഉന്നയിച്ചുള്ള തർക്കത്തിൽ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രി ചമയുന്നു എന്ന പരാതി ഉന്നയിച്ച് മന്ത്രി ഉമങ് സിൻഗാർ ഹൈക്കമാൻഡിന് കത്തയച്ചു. ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ എത്തിയതിനൊപ്പം പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടു. ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്ന് സിന്ധ്യ പ്രതികരിച്ചു. പി.സി.സി അധ്യക്ഷൻ സ്ഥാനം ആവശ്യപ്പെട്ടുള്ള നേതാക്കളുടെ തർക്കം രൂക്ഷമായതോടെ മധ്യപ്രദേശ് കോൺഗ്രസിലെ സാഹചര്യം സങ്കീർണമാവുകയാണ്.

സർക്കാരിനെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മന്ത്രിമാരും പക്ഷം ചേർന്നതോടെ വകുപ്പുകളുടെ പ്രവർത്തനം താളം തെറ്റി. ദിഗ് വിജയ് സിങ്ങിനെതിരെ പരാതിയുമായി ഹൈക്കമാന്‍റിനെ സമീപിച്ചിരിക്കുകയാണ് വനംമന്ത്രിയും ജ്യോതിരാദിത്യ സിന്ധ്യ അനുയായിയുമായ ഉമങ് സിൻഗാർ. ദിഗ് വിജയ സിങ് മുഖ്യമന്ത്രി ചമയുകയാണെന്നും ഭരണത്തിൽ ഇടപടുകയാണെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ ജോതിരാദിത്യ സിന്ധ്യയെ അധ്യക്ഷൻ അക്കണമെന്ന് ആവശ്യപെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തി.

സിന്ധ്യ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടു പ്രത്യക്ഷപെട്ട ഫ്ലക്സ് ബോർഡുകൾക്ക് പുറമെ പത്രങ്ങളിൽ പരസ്യവും വന്നിട്ടുണ്ട്. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് വിഷയത്തിൽ സിന്ധ്യയുടെ പ്രതികരണം. സിന്ധ്യയ്ക്കും കമൽ നാഥിനും പുറമെ ദിഗ് വിജയ് സിംഗ്, മുൻ പി.സി.സി അധ്യക്ഷൻ അരുൺ യാദവും അധ്യക്ഷ പദത്തിനായി നീക്കം നടത്തുന്നുണ്ട്.