LiveTV

Live

National

പി ചിദംബരത്തിന്‍റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും

കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി തുടരും.

പി ചിദംബരത്തിന്‍റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും

ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്‍സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി തുടരും. അതുവരെ വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കില്ലെന്ന് പി ചിദംബരത്തിൻറ അഭിഭാഷകൻ കപിൽ സിബൽ കോടതിക്ക് ഉറപ്പ് നൽകി.

പി. ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രിം കോടതി പരിഗണിച്ചെങ്കിലും സി.ബി.ഐ നിലപാട് അറിയിക്കാത്തതിനാല്‍ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം ഹരജി നല്‍കിയത്. ഇടക്കാല ഉത്തരവൊന്നും ഇല്ലാത്തതിനാല്‍ കസ്റ്റഡി നിലനില്‍ക്കുമെന്നായിരുന്നു സി.ബി.ഐ വാദം.