LiveTV

Live

National

ഇന്ത്യയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ പാകിസ്താന്‍ അനുമതി നല്‍കി

ഇന്ത്യയിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിയും അനുവദിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ വാണിജ്യ മന്ത്രാലയമാണ് ഇതിനുള്ള അനുമതി നൽകിയത്. 

ഇന്ത്യയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ പാകിസ്താന്‍ അനുമതി നല്‍കി

ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ ആരോഗ്യ മേഖലയില്‍ ആശ്വാസം പകരുന്ന വാര്‍ത്ത. ആണവ യുദ്ധ ഭീഷണി മുഴക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ പാകിസ്താന്‍ അനുമതി നല്‍കി.

ഇന്ത്യയിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിയും അനുവദിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ വാണിജ്യ മന്ത്രാലയമാണ് ഇതിനുള്ള അനുമതി നൽകിയത്. ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള പ്രതികരണത്തിന്റെ ഭാഗമായി പാകിസ്താൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇന്ത്യൻ അംബാസഡറെ ഇസ്‍ലാമാബാദിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.