LiveTV

Live

National

കള്ളക്കഥ പറയാന്‍ കുല്‍ഭൂഷന്‍ ജാദവിന് മേല്‍ പാകിസ്താന്‍ സമ്മര്‍ദ്ദമെന്ന് വിദേശകാര്യമന്ത്രാലയം  

കള്ളക്കഥ പറയാന്‍ കുല്‍ഭൂഷന്‍ ജാദവിന് മേല്‍ പാകിസ്താന്‍ സമ്മര്‍ദ്ദമെന്ന് വിദേശകാര്യമന്ത്രാലയം  

കള്ളക്കഥ പറയാന്‍ കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വിദേശകാര്യമന്ത്രാലയം. പാക് ജയിലിലുള്ള കുല്‍ഭൂഷണുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം.

ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ രണ്ട് മണിക്കൂര്‍ 25 മിനിറ്റ് സമയം കുല്‍ഭൂഷണുമായി സംസാരിച്ചു. ഇതാദ്യമായാണ് കേസില്‍ കുല്‍ഭൂഷണ് പറയാനുള്ളത് ഇന്ത്യക്ക് കേള്‍ക്കാനാകുന്നത്. എന്നാല്‍ പാകിസ്താന്‍ സമ്മര്‍ദത്തിലാണ് കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടതെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാക് വാദങ്ങളാണ് കൂടിക്കാഴ്ച്ചയ്ക്കിടെ കുല്‍ഭൂഷന്‍ ആവര്‍ത്തിച്ചത്. ഇത് സമ്മര്‍ദത്തിന്റെ ഫലമാണ്. കുല്‍ഭൂഷണെ കണ്ട ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അതിന് ശേഷം തുടര്‍ നടപടികളിലേക്ക് നടക്കും. ഇന്ത്യയുടെ നാവിക സേന ഉദ്യോഗസ്ഥനും റോയുടെ ചാരനുമാണെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ 2016ല്‍ പാകിസ്ഥാന്‍ തടവിലാക്കിയത്. പിന്നീട് സൈനിക കോടതിയില്‍ നടത്തിയ ഏകപക്ഷീയമായ വിചാരണക്കൊടുവില്‍ ജാദവിന് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.