LiveTV

Live

National

കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍

അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം

കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍‍. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം.

പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം ഇതാദ്യമായാണ് കുല്‍ഭൂഷന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുന്നത്.