LiveTV

Live

National

ആണവാക്രമണമുണ്ടായാല്‍ എന്തു ചെയ്യണം ? സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായി സീ ന്യൂസ് വീഡിയോ

ആണവാക്രമണമുണ്ടായാല്‍ രക്ഷപെടാന്‍ എന്തൊക്കെ ചെയ്യണം, എന്ത് ചെയ്യരുത് എന്നതാണ് വീഡിയോയില്‍ പറയുന്നത്. 

ആണവാക്രമണമുണ്ടായാല്‍ എന്തു ചെയ്യണം ? സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായി സീ ന്യൂസ് വീഡിയോ

ഇന്ത്യ - പാകിസ്താന്‍ നയതന്ത്രബന്ധം അങ്ങേയറ്റം വഷളായതോടെ യുദ്ധമുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. ഈ പ്രചാരണങ്ങള്‍ക്ക് ശക്തി പകര്‍ന്ന്, മൂന്നു മാസത്തിനുള്ളില്‍ യുദ്ധമുണ്ടാകുമെന്ന് ഒരു പാക് മന്ത്രി പ്രവചിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് സീ ന്യൂസിന്റെ ഒരു വീഡിയോയാണ്. ആണവാക്രമണമുണ്ടായാല്‍ രക്ഷപെടാന്‍ എന്തൊക്കെ ചെയ്യണം, എന്ത് ചെയ്യരുത് എന്നതാണ് വീഡിയോയില്‍ പറയുന്നത്. വാര്‍ത്താ അവതാരകന്‍ സുധീര്‍ ചൌദരിയാണ് ആണവാക്രമണത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ വീഡിയോയിലൂടെ ഉപദേശിക്കുന്നത്. സ്ഫോടനമുണ്ടാകുന്ന സ്ഥലത്തേക്ക് നോക്കരുതെന്നും വീടിന്റെയോ മറ്റു കെട്ടിടങ്ങളുടെയോ കീഴില്‍ നിര്‍മ്മിച്ച കരുത്തുറ്റ ഭൂഗര്‍ഭ അറയിലേക്ക് മാറണമെന്നും കുളിക്കണമെന്നും ആണവ വികരണങ്ങളേറ്റ നിങ്ങളുടെ വസ്ത്രങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വികിരണങ്ങള്‍ പടരുന്നത് തടയണമെന്നുമൊക്കെയാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്.

The tips may have been inspired by this article, among others