LiveTV

Live

National

സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു 

 സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

ഉത്തര്‍പ്രദേശിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിക്കൊപ്പം ഉപ്പ് മാത്രം നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഗൂഢാലോചനകുറ്റം ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു.

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണമായി വെറും ചപ്പാത്തിയും ഉപ്പും നല്‍കിയത്. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ വാർഷിക ബജറ്റ് നീക്കിവെച്ചുള്ള പദ്ധതിയാണിത്.

Also read: സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും