LiveTV

Live

National

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് മുന്‍ ബി.ജെ.പി മന്ത്രി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കയ്യില്‍ വാഷിംഗ് പൌഡറുണ്ടെന്നും അതുപയോഗിച്ച് ഈ നേതാക്കളെ ശുചിയാക്കുമെന്നും ഖദ്സെ പറഞ്ഞു

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് മുന്‍ ബി.ജെ.പി മന്ത്രി

ബി.ജെ.പിയില്‍ ചേരുന്ന കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ പുണ്യവാളന്‍മാരല്ലെന്നും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ പാര്‍ട്ടിയില്‍ കടന്നുകൂടുന്നതെന്നും മുന്‍ മഹാരാഷ്ട്ര മന്ത്രി എക്നാഥ് ഖദ്സെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കയ്യില്‍ വാഷിംഗ് പൌഡറുണ്ടെന്നും അതുപയോഗിച്ച് ഈ നേതാക്കളെ ശുചിയാക്കുമെന്നും ഖദ്സെ പറഞ്ഞു.

ഈ നേതാക്കള്‍ ബി.ജെ.പിയിലേക്ക് വന്നതുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും ഖദ്സെ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ ആയ ജയ്കുമാര്‍ ഗോരെ, മുന്‍ എന്‍.സി.പി എം.പി ധനജ്ഞയ് മഹാദിഖ്, എന്‍.സി.പി എം.എല്‍.എ റാണ് ജഗിത് സിംഗ് പാട്ടീല്‍ എന്നിവര്‍ ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.