LiveTV

Live

National

ഐ.എൻ.എക്സ് മീ‍ഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഐ.എൻ.എക്സ് മീ‍ഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഐ.എൻ.എക്സ് മീ‍ഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. നാളെ 3:30വരെ വാദം കേള്‍ക്കുമെന്ന് വിചാരണ കോടതി പറഞ്ഞു. ഡൽഹി റോസ് അവന്യൂവിലെ വിചാരണ കോടതിയാണ് വിധി പറയുക. നാളെ വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിടാനും കോടതി തീരുമാനിച്ചു.

അതെ സമയം കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജിയില്‍ വെള്ളിയാഴ്ചക്കകം വിശദീകരണം നല്‍കാനാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. അതുവരെ ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം കസ്റ്റഡി ചോദ്യം ചെയ്തുള്ള പി ചിദംബരത്തിന്‍റെ ഹരജി നാളെ പരിഗണിക്കും.