LiveTV

Live

National

മിഗ് 21 വിമാനം പറത്തി അഭിനന്ദൻ വര്‍ധമാന്റെ ഗംഭീര തിരിച്ചുവരവ്  

മിഗ് 21 വിമാനം പറത്തി അഭിനന്ദൻ വര്‍ധമാന്റെ ഗംഭീര തിരിച്ചുവരവ്  

മിഗ് 21 വിമാനം പറത്തി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാന്‍. വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവക്കൊപ്പമായിരുന്നു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്.

വ്യോമസേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന് ഗംഭീര തിരിച്ച് വരവാണ് വ്യോമസേന നല്‍കിയത്. പഠാന്‍ കോട്ട് എയര്‍ബേസില്‍ നിന്നായിരുന്നു ഇടവേളക്ക് ശേഷമുള്ള മിഗ് 21ലെ പറന്നുയരല്‍. ഒപ്പം വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ ബി.എസ് ധനോവയും.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ലംഘിച്ച് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിനിടെ അഭിനന്ദൻ പാകിസ്താൻ പിടിയിലായിരുന്നു. പിന്നീട് മോചിതനായി. നിലവില്‍ 6 മാസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അഭിനന്ദന്‍ തിരിച്ചെത്തുന്നത്.