LiveTV

Live

National

എയര്‍ ഇന്ത്യയുടെ ഇന്ധന ക്ഷാമം രൂക്ഷം; ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്

എയര്‍ ഇന്ത്യയുടെ ഇന്ധന ക്ഷാമം രൂക്ഷം; ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍

എയര്‍ ഇന്ത്യയുടെ ഇന്ധന ക്ഷാമം രൂക്ഷമാകുന്നു. ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കടുത്ത തീരുമാനം സ്വീകരിച്ചാല്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഇതിനോടകം ഗുരുതര പ്രതിസന്ധിയിലായ എയര്‍ ഇന്ത്യക്ക് പല വിമാനത്താവളങ്ങളിലും ഇന്ധന വിതരണം ലഭിക്കാത്ത സാഹചര്യമാണ്. കൊച്ചി, റാഞ്ചി , മൊഹാലി, പട്ന തുടങ്ങി 6 വിമാനത്താവളങ്ങളില്‍‌ ഇപ്പോള്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നില്ല. രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്ന് കമ്പനികള്‍ അറിയിച്ചു. ഇന്ധനം ലഭിക്കാത്ത വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ അധിക ഇന്ധനം കരുതിയാണ് എയര്‍ ഇന്ത്യ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റ് വിമാനത്താവളങ്ങളില്‍ കൂടി ഇതേ തീരുമാനം വന്നാല്‍ വിമാന സര്‍വീസ് റദ്ദാക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധനത്തിന ഇനത്തില്‍ എയര്‍ ഇന്ത്യ നല്‍കാന്‍ ഉള്ളത്.

ഇപ്പോള്‍ ഇന്ധനത്തിന്റെ പണം തുക ദിവസേന നല്‍കേണ്ട സാഹചര്യവുമാണ് . അതിനിടയിലാണ് ഇന്ധന കമ്പനികളുടെ കടുത്ത തീരുമാനം . അതേസമയം എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായും വൈകാതെ നടപടികള്‍ ആരംഭിക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. അമിത്ഷാ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഒക്ടോബറിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം സ്വകാര്യവത്കരണത്തിന് മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒരു കമ്പനിയും വാങ്ങാന്‍ സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു.

Also read: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി