LiveTV

Live

National

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരന്‍ വിദേശിയാണെന്ന് പൗരത്വ പട്ടിക 

അനധികൃത കുടിയേറ്റക്കാരനാണെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യേഗസ്ഥനായ മുഹമ്മദ് സനാവുള്ളയാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരന്‍ വിദേശിയാണെന്ന് പൗരത്വ പട്ടിക 

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരനും വിദേശിയെന്ന് മുദ്ര കുത്തി പൌരത്വ പട്ടിക പുറത്ത് നിര്‍ത്തി. അനധികൃത കുടിയേറ്റക്കാരനാണെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യേഗസ്ഥനായ മുഹമ്മദ് സനാവുള്ളയാണ് ദേശീയ അനധികൃത കുടിയേറ്റക്കാരനാണെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യേഗസ്ഥനായ മുഹമ്മദ് സനാവുള്ളയാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ വലിയ അത്ഭുതമില്ലെന്നാണ് സനാവുള്ള പറയുന്നത്.

"എന്‍റെ പേര് പട്ടികയിലുണ്ടാവുമെന്ന പ്രതീക്ഷ തീരെ ഇല്ലായിരുന്നു. കാരണം ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുണ്ട്. അതിനാല്‍ തന്നെ നീതി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍." സനാവുള്ള പറയുന്നു. കശ്മീരിലെയും മണിപൂരിലെയും തീവ്രവാദികള്‍ക്കെതിരെ പോരാടിയിട്ടുള്ള സൈനികോദ്യോഗസ്ഥനായിരുന്നു സനാവുള്ള.

എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലിന്‍റെ വിധി പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട സനാവുള്ള 12 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിലിറങ്ങുകയായിരുന്നു. കോടതിയില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്. "30 വര്‍ഷക്കാലം പട്ടാളക്കാരനായി ജീവിച്ചത് കൊണ്ട് തന്നെ ഇത് വളരെയധികം വേദനിപ്പിക്കുന്നു. ഇതാണ് രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിക്കുന്നത്. പക്ഷെ എന്റെ കേസ് രാജ്യത്തിന്റെ കണ്ണ്തുറപ്പിക്കുന്ന കേസായാണ് ഞാന്‍ കാണുന്നത്. നീതി തീര്‍ച്ചയായും ലഭിക്കും." അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഞാനൊരു യഥാര്‍ഥ ഇന്ത്യനാണ്. വിദേശിയാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദേശീയ പൗരത്വ പട്ടികയുടെ കരട് പട്ടിക പുറത്ത് വന്നപ്പോള്‍ മാത്രമാണ് പുറത്താക്കപ്പെട്ട കാര്യം അറിയുന്നത്. ആ സമയം ഞാന്‍ ബെംഗളൂരുവിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട നോട്ടീസൊന്നും ഞാന്‍ കൈപറ്റിയിരുന്നില്ല. സനാവുള്ള കൂട്ടിച്ചേര്‍ത്തു. 2017-ല്‍ പട്ടാളത്തില്‍ നിന്നും ഹോണററി ലഫ്റ്റനന്റ് പദവിയില്‍ വിരമിച്ചയാളാണ് സനാള്ള. ശേഷം അസ്സം അതിര്‍ത്തി സേനയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു.

അനധികൃത കുടിയേറ്റക്കാരുടെ വിഷയങ്ങളായിരുന്നു അക്കാലത്ത് കൈകാര്യം ചെയ്തിരുന്നത്.അതേ യൂണിറ്റാണ് ഇന്ന് സനാവുള്ളയെയും അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം ജനങ്ങളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും ഒഴിവാകാണമെങ്കില്‍ അവരവരുടെ പൌരത്വം തെളിയിക്കണം. 3.11 കോടി ആളുകളെയാണ് ഇതുവരെ പട്ടികയിലുള്ളത്. 1951-നു ശേഷം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ പൌരത്വ പട്ടിക പുറത്തിറക്കുന്നത്.