LiveTV

Live

National

രോഗി മരിച്ചു; തോട്ടംതൊഴിലാളികള്‍ ഡോക്ടറെ മര്‍ദിച്ചുകൊന്നു

രോഗി മരിച്ചു; തോട്ടംതൊഴിലാളികള്‍ ഡോക്ടറെ മര്‍ദിച്ചുകൊന്നു

തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദനമേറ്റ് അസമില്‍ ഡോക്ടര്‍ മരിച്ചു. ഡോ. ദേബന്‍ ദത്ത (73) ആണ് മരിച്ചത്.

ജോര്‍ഹാത് ജില്ലയിലെ എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രോഗിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ അവിടെയുണ്ടായിരുന്നില്ല. നഴ്സാണ് രോഗിയെ പരിശോധിച്ചത്. വൈകാതെ രോഗി മരിച്ചു. പിന്നീട് ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പൊലീസെത്തിയാണ് ‍ഡോക്ടറെ ജോര്‍ഹാത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിയോക്ക് ടീ എസ്റ്റേറ്റിലാണ് സംഭവം.