LiveTV

Live

National

ബി.ജെ.പിക്ക് വോട്ട് ചെയ്തവര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറക്കണം- അസദുദ്ദീന്‍ ഒവൈസി

അഞ്ച് ശതമാനം ജി.ഡി.പി എന്നത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് ഒവൈസി പറഞ്ഞു

ബി.ജെ.പിക്ക് വോട്ട് ചെയ്തവര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറക്കണം- അസദുദ്ദീന്‍ ഒവൈസി

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി.പിയില്‍ സംഭവിച്ച വന്‍ ഇടിവിനെയും അസമിലെ പൌരത്വ പട്ടികയുടെ വിഷയത്തിലും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി. അഞ്ച് ശതമാനം ജി.ഡി.പി എന്നത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് ഒവൈസി പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്തവര്‍ ഇപ്പോഴെങ്കിലും കണ്ണ് തുറക്കണമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

'അസമില്‍ സംഭവിച്ചതില്‍ നിന്ന് ബി.ജെ.പി പാഠം ഉള്‍ക്കൊള്ളണം. ഹിന്ദു മുസ്‌ലിം എന്ന രീതിയില്‍ രാജ്യം മുഴുവന്‍ എന്‍.ആര്‍.സി വേണമെന്ന് ആവശ്യപ്പെടുന്നത് അവര്‍ അവസാനിപ്പിണം. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന മിത്ത് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുടെ പേര് എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടുത്തുകയും മക്കളെ പൗരത്വ പട്ടികക്ക് പുറത്താക്കുകയും ചെയ്തതായി അസമിലെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് മുഹമ്മദ് സനാവുള്ള. അദ്ദേഹം ആര്‍മിയില്‍ സേവനമനുഷ്ഠിച്ചതാണ്. അദ്ദേഹത്തിന്‍റെ കേസ് ഹൈക്കോടതിയില്‍ പരിഗണനയിലാണ്. അദ്ദേഹത്തിന് നീതി കിട്ടുമെന്നും എനിക്ക് ഉറപ്പാണ്.' അസമിലെ എന്‍.ആര്‍.സി വിഷയത്തില്‍ ഒവൈസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

19,06,657 പേരാണ് ഒടുവിലത്തെ കണക്കനുസരിച്ച് അസമിലെ പൌരത്വ പട്ടികയില്‍ നിന്നും പുറത്തായത്. കഴിഞ്ഞ തവണ തയാറാക്കിയ കരടില്‍ 12 ലക്ഷം പൗരന്മാരെ അനധികൃതമായി ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമായത്. പട്ടികയനുസരിച്ച് മൊത്തം 3.11 കോടിയിലധികമാണ് അസമിലെ ജനസംഖ്യ.