LiveTV

Live

National

സുനന്ദപുഷ്കര്‍ കേസ്: ശശി തരൂരിനെതിരെ വ്യാപക ആരോപണങ്ങളുമായി വീണ്ടും പ്രോസിക്യൂഷന്‍

പൊലീസ് സമര്‍പ്പിച്ച കുറ്റങ്ങള്‍ അതേ പടി ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷനെന്ന് ശശി തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

സുനന്ദപുഷ്കര്‍ കേസ്: ശശി തരൂരിനെതിരെ വ്യാപക ആരോപണങ്ങളുമായി വീണ്ടും പ്രോസിക്യൂഷന്‍

സുനന്ദപുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ കൊലപാതകം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍. ശശി തരൂരുമായി തര്‍ക്കം പതിവായിരുന്നു എന്ന് വാദിച്ച പ്രോസിക്യൂട്ടര്‍ ദുബൈയില്‍ വച്ചും സമാനരീതിയില്‍ തര്‍ക്കമുണ്ടായതായുള്ള വീട്ടുജോലിക്കാരന്‍റെ മൊഴിയും ആവര്‍ത്തിച്ചു. പൊലീസ് സമര്‍പ്പിച്ച കുറ്റങ്ങള്‍ അതേ പടി ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷനെന്ന് ശശി തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.