LiveTV

Live

National

മോദിക്കെതിരെ പ്രസംഗിക്കവെ പാക് മന്ത്രിക്ക് ഷോക്കേറ്റു; വീഡിയോ

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നിയമത്തിനെതിരെ നടത്തിയ കശ്മീര്‍ ഹവര്‍ എന്ന റാലിക്കിടെയാണ് റാഷിദ് അഹമദിന് ഷോക്കേറ്റത്

മോദിക്കെതിരെ പ്രസംഗിക്കവെ പാക് മന്ത്രിക്ക് ഷോക്കേറ്റു; വീഡിയോ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസംഗിക്കവെ പാകിസ്താന്‍ റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമദിന് ഇലക്ട്രിക്ക് ഷോക്കേറ്റു. കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നിയമത്തിനെതിരെ നടത്തിയ കശ്മീര്‍ ഹവര്‍ എന്ന റാലിക്കിടെയാണ് റാഷിദ് അഹമദിന് ഷോക്കേറ്റത്.

നിങ്ങളുടെ ഉദ്ദേശങ്ങളെല്ലാം ഞങ്ങള്‍ക്കറിയാം മോദിജി എന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ഷോക്കേറ്റത്. 'അതൊരു ഇലക്ട്രിക് കറണ്ടായിരുന്നു. കാര്യമില്ല, മോദിക്ക് ഈ റാലിയെ തോല്‍പിക്കാനാകില്ല...' എന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്.

കശ്മീര്‍ വിഷയത്തില്‍ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയെയും പാകിസ്താനെയും വഞ്ചിക്കുകയാണെന്നും റാഷിദ് അഹമദ് ആരോപിച്ചു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍റെയും സേനാ മേധാവി ഖമര്‍ ജാവേദ് ബാജ്വായുടെയും കാലഘട്ടത്തില്‍ തന്നെ കശ്മീര്‍ വിഷയത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ തികച്ചും ആഭ്യന്തരമായ വിഷയമാണെന്ന് ഇന്ത്യ ഇന്‍റര്‍ണാഷണല്‍ കമ്യൂണിറ്റികളെ നേരത്തെ അറിയിക്കുകയും പാകിസ്താന്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്ന് പറയുകയും ചെയ്തിരുന്നു.